Latest News
രാജ്യത്ത പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്

ഒരു നിരപരാധിക്കും നേരെ യുഎപിഎ ചുമത്തില്ല, സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കും: സിപിഎം

കോഴിക്കോട്ടെ സംഭവത്തിൽ യുഎപിഎ ചുമത്താനിടയായത്‌ സംബന്ധിച്ചു പൊലീസ് അധികൃതരില്‍ നിന്നും മുഖ്യമന്ത്രി വിശദീകരണം തേടിയിട്ടുണ്ടെന്ന് സിപിഎം പ്രസ്‌താവനയിൽ പറയുന്നു

cpm, rajasthan, election result, സിപിഎം, രാജസ്ഥാൻ തിരഞ്ഞെടുപ്പ്, assembly election results, assembly election 2018, assembly elections counting, assembly election result 2018, assembly election result, assembly election result of chhattisgarh 2018, assembly election results of rajasthan 2018, assembly election results live update, election result live, telangana assembly election result 2018, madhya pradesh assembly election result, mizoram assembly election result

തിരുവനന്തപുരം: കോഴിക്കോട്‌ രണ്ട്‌ യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്‌ത്‌ യുഎപിഎ ചുമത്തിയ നടപടി എല്‍ഡിഎഫ്‌ സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള പ്രചരണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടു കൂടിയുള്ളതാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. അറസ്റ്റു ചെയ്യപ്പെട്ട ചെറുപ്പക്കാര്‍ക്ക്‌ നേരെ യുഎപിഎ ചുമത്തരുതെന്ന നിലപാടാണ്‌ സിപിഎമ്മിനുള്ളതെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്‌താവനയിൽ പറയുന്നു.

കേന്ദ്രസര്‍ക്കാര്‍ യുഎപിഎ നിയമം പാസാക്കുമ്പോൾ അതിനെ നിശിതമായി എതിര്‍ത്ത പാര്‍ട്ടി സിപിഎമ്മാണ്. കോഴിക്കോട്ടെ സംഭവത്തിൽ യുഎപിഎ ചുമത്താനിടയായത്‌ സംബന്ധിച്ചു പൊലീസ് അധികൃതരില്‍ നിന്നും മുഖ്യമന്ത്രി വിശദീകരണം തേടിയിട്ടുണ്ടെന്ന് സിപിഎം പ്രസ്‌താവനയിൽ പറയുന്നു.

Read Also: ഡല്‍ഹിയിലെ മലിനീകരണം: ഇന്ദ്രനെ പ്രീതിപ്പെടുത്താന്‍ യാഗം ചെയ്യണമെന്ന് ബിജെപി മന്ത്രി

എല്‍ഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പൊലീസ്‌ യുഎപിഎ നിയമം നടപ്പിലാക്കാന്‍ ശ്രമിച്ച സന്ദര്‍ഭങ്ങളിലെല്ലാം സര്‍ക്കാര്‍ അതിന്‌ അനുമതി നിഷേധിക്കുകയാണ്‌ ചെയ്‌തത്‌. എല്‍ഡിഎഫ്‌ ഭരണത്തില്‍ ഒരു നിരപരാധിയ്‌ക്കും നേരെ യുഎപിഎ ചുമത്തുമെന്ന്‌ കരുതാനാവില്ല. ഇക്കാര്യത്തിലും അത്തരമൊരു സമീപനമാണ്‌ എല്‍ഡിഎഫ്‌ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പറയുന്നു.

മാവോയിസ്റ്റുകള്‍ ആയുധങ്ങള്‍ കൈവശം വച്ചുനടത്തുന്ന പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളായി കാണാന്‍ സാധിക്കില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു. അതേസമയം, അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്തിയ നടപടിയെ നിശിതമായി എതിര്‍ക്കുന്നുവെന്നും വിജയരാഘവന്‍ പറഞ്ഞു.

യുഎപിഎ ചുമത്തുന്നതിനെ ഇടതുപക്ഷം ഒരിക്കലും അംഗീകരിക്കില്ല. ഇക്കാര്യം സര്‍ക്കാരിനോട് ഇടതുപക്ഷ പാര്‍ട്ടികള്‍ നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ അതിനനുസരിച്ച നിലപാട് സ്വീകരിക്കും. ഒരിക്കലും യുഎപിഎയെ സര്‍ക്കാര്‍ അനുകൂലിക്കില്ല. യുഎപിഎ ചുമത്താതിരിക്കാനുള്ള നടപടികളിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ഇടതുപക്ഷത്തിന്റെയും സര്‍ക്കാരിന്റെയും പ്രഖ്യാപിത നിലപാടാണ് യുഎപിഎയെ എതിര്‍ക്കുക എന്നുള്ളത്. ആ പ്രഖ്യാപിത നിലപാടിനു വിഭിന്നമായാണ് പൊലീസ് ഇപ്പോള്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. യുഎപിഎ ചുമത്താതിരിക്കാനുള്ള നടപടികള്‍ സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

Read Also: ലഘുലേഖ കൈവശം വച്ചാല്‍ മാവോയിസ്റ്റാകില്ല; പൊലീസിനെതിരെ യുഎപിഎ സിമിതി അധ്യക്ഷന്‍

അതേസമയം, മാവോയിസ്റ്റുകളെ ഇടതുമുന്നണി കണ്‍വീനര്‍ തള്ളിപ്പറഞ്ഞു. മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതില്ല. ആയുധങ്ങള്‍ കൈവശം വച്ചുള്ള പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനമായി കാണാന്‍ കഴിയില്ല. ജനാധിപത്യ പ്രക്രിയയുടെ ഭാഗമല്ല അത്. നിരവധി പേരെയാണ് ദേശീയ തലത്തില്‍ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയിട്ടുള്ളത്. അതിനെ പ്രകീര്‍ത്തിക്കാന്‍ സാധിക്കില്ല. മാവോയിസ്റ്റുകളെ അക്രമ നിലപാടിനെ എതിര്‍ക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cpim on uapa issue kerala two youth arrested

Next Story
ലഘുലേഖ കൈവശം വച്ചാല്‍ മാവോയിസ്റ്റാകില്ല; പൊലീസിനെതിരെ യുഎപിഎ സിമിതി അധ്യക്ഷന്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com