scorecardresearch

തിരുവല്ലയിൽ സിപിഎം നേതാവിനെ വെട്ടിക്കൊന്നു; പിന്നിൽ ആർഎസ്എസ് എന്ന് സിപിഎം

സിപിഎം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പെരിങ്ങര ഗ്രാമ പഞ്ചായത്തിലെ മുൻ അംഗവുമായ പിബി സന്ദീപ് കുമാറാണ് കൊല്ലപ്പെട്ടത്

PB Sandeep Kumar, CPIM Leader, CPIM Leader Stabbed, പിബി സന്ദീപ് കുമാർ, സിപിഎം നേതാവിനെ കുത്തിക്കൊന്നു, ആർഎസ്എസ്, സിപിഎം, Kerala News, Malayalam News, IE Malayalam

തിരുവല്ല: തിരുവല്ലയിൽ സിപിഎം നേതാവിനെ വെട്ടിക്കൊന്നു. സിപിഎം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പെരിങ്ങര ഗ്രാമ പഞ്ചായത്തിലെ മുൻ അംഗവുമായ പിബി സന്ദീപ് കുമാറാണ് കൊല്ലപ്പെട്ടത്.

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ബൈക്കിൽ പോവുകയായിരുന്ന സന്ദീപ് കുമാറിനെ മൂന്ന് ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം നെടുമ്പ്രം ചാത്തങ്കരിമുക്കിന് സമീപം വച്ച് വെട്ടുകയായിരുന്നു. തുടർന്ന് ബൈക്കിൽ നിന്ന് സമീപത്തെ വയലിലേക്ക് ചാടിയ സന്ദീപിനെ അക്രമി സംഘം പിന്തുടർന്ന് വീണ്ടും വെട്ടിപ്പരിക്കേൽപിച്ചതായും വിവരമുണ്ട്. രുതരമായി പരിക്കേറ്റ സന്ദീപിനെ തിരുവല്ലയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

അക്രമി സംഘം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് മടങ്ങിയത്.സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം നേതാക്കൾ പറഞ്ഞു.

Also Read: സ്കൂളിൽ ഷൂ ധരിച്ചെത്തി, പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയേഴ്സിന്റെ മർദ്ദനം

സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നുണ്ട്. സന്ദീപിന്റെ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിൽ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം, കൊലപാതകം ആസൂത്രിതമാണെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. പ്രദേശത്ത് ബിജെപി പ്രവർത്തകർ പാർട്ടി വിട്ട് സിപിഎമ്മിലേക്ക് പോകുന്നത് ആർഎസ്എസ്സിന് പ്രകോപനമുണ്ടാക്കിയെന്നും സമാധാനം തകർക്കാനുള്ള ആർഎസ്എസ് ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്നും വിജയരാഘവൻ പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cpim leader stabbed to death in thiruvalla kerala