/indian-express-malayalam/media/media_files/bb2e86NfGjqKuZlqJTLe.jpg)
കൊല്ലപ്പെട്ട പി.വി. സത്യനാഥൻ (ഇടത്ത്), പ്രതി അഭിലാഷ് (വലത്ത്) - (ഫൊട്ടോ: സ്ക്രീൻഗ്രാബ്)
കോഴിക്കോട്: കൊയിലാണ്ടിയിൽ സി.പി.എം നേതാവിനെ വെട്ടിക്കൊന്നു. സി.പി.എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.വി. സത്യനാഥൻ (64) ആണ് ഇന്നലെ രാത്രി വെട്ടേറ്റു മരിച്ചത്. മുന്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗമായ പ്രതി അഭിലാഷ് പെരുവട്ടൂർ ഇന്നലെ രാത്രി തന്നെ പൊലീസിൽ കീഴടങ്ങിയിരുന്നു. പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ കൊയിലാണ്ടി നഗരസഭാ ചെയര്‍മാനായിരുന്ന കെ. സത്യന്‍റെ ഡ്രൈവറായിരുന്നു.
ഇന്നലെ രാത്രി അമ്പലമുറ്റത്ത് വച്ചാണ് സത്യനാഥന് വെട്ടേറ്റത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുനൽകും. മൃതദേഹം പൊതുദർശനത്തിന് ശേഷം സംസ്കരിക്കും. സി.പി.എം കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ ഇന്ന് ഹർത്താൽ ആചരിക്കും. രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെ വരെയാണ് ഹര്‍ത്താൽ.
സത്യനാഥനെ വെട്ടിക്കൊന്നത് വ്യക്തിപരമായ വിരോധം കാരണമാണെന്ന് പ്രതി അഭിലാഷ് പൊലീസിന് മൊഴി നൽകി. പാർട്ടിക്ക് അകത്തുണ്ടായ തർക്കങ്ങളിൽ തന്നോട് സ്വീകരിച്ച നിലപാടുകളാണ് വ്യക്തി വിരോധത്തിന് കാരണമെന്നും കൊല നടത്തിയത് തനിച്ചാണെന്നും പ്രതി മൊഴി നല്‍കി. അഭിലാഷിനെ പാർട്ടിയിൽ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു. പാർട്ടി മുന്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും സത്യനാഥന്‍റെ അയല്‍വാസിയുമായ അഭിലാഷിനെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ ക്ഷേത്രോത്സവത്തിനിടെ ആണ് കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്രോത്സവത്തിലെ ഗാനമേളയ്ക്കിടെ പ്രതി സത്യനാഥനെ ആക്രമിക്കുകയായിരുന്നു. ശരീരത്തിൽ മഴു കൊണ്ട് നാലിലധികം വെട്ടേറ്റു വീണ സത്യനാഥനെ ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മദ്യപാനം ഉൾപ്പെടെയുള്ള സ്വഭാവ ദൂഷ്യങ്ങളുടെ പേരിലാണ് അഭിലാഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്ന് കാനത്തിൽ ജമീല എം.എൽ.എ പറഞ്ഞു. ഇയാൾ മുന്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗമാണെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
Read More
- ആറ്റുകാൽ പൊങ്കാല: ഞായറാഴ്ച മൂന്നു സ്പെഷ്യൽ ട്രെയിനുകൾ, 11 ട്രെയിനുകൾക്ക് അധിക സ്റ്റോപ്പുകൾ
 - കേരളത്തിന് 13,600 കോടിയുടെ വായ്പാനുമതി നൽകാൻ ഹർജി പിൻവലിക്കണമെന്ന് കേന്ദ്രം
 - സംസ്ഥാനത്ത് താപനില കുതിച്ചുയരും; 6 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
 - ടി.പി. വധക്കേസിലെ പ്രതികൾക്ക് തിരിച്ചടി; ഹൈക്കോടതിയുടെ നിർണായക വിധി പുറത്ത്
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us