മുകേഷ് അടിയന്തരമായി കൊല്ലത്ത് എത്തണമെന്ന് സിപിഎം ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം

സംസ്ഥാന സെക്രട്ടറി കോടിയേരി കൊല്ലം ജില്ലാ സെക്രട്ടറിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു

mukesh, amma meeting

കൊല്ലം: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ മുകേഷ് എംഎല്‍എയെ സിപിഎം കൊല്ലം ജില്ലാ കമ്മറ്റി വിളിപ്പിച്ചു. അടിയന്തിരമായി കൊല്ലത്ത് എത്തണമെന്ന് മുകേഷിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

ഉച്ചയ്ക്ക് രണ്ട് മണിയോടെ എത്താനാണ് മുകേഷിനോട് ആവശ്യപ്പെട്ടിരുന്നത്. അമ്മയുടെ എക്സിക്യൂട്ടിവ് യോഗത്തില്‍ പങ്കെടുക്കാനെത്തിയിട്ടില്ല. സംസ്ഥാന സെക്രട്ടറി കോടിയേരി കൊല്ലം ജില്ലാ സെക്രട്ടറിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ ജില്ലാ കമ്മിറ്റി കൊല്ലത്ത് എത്താന്‍ നിര്‍ദേശം നല്‍കിയത്.

നേരത്തേ അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ദിലീപിനെ പിന്തുണച്ച് മുകേഷും ഗണേഷ് കുമാര്‍ എംഎല്‍എയും രംഗത്ത് എത്തിയിരുന്നു. ജനപ്രതിനിധികളാണെന്ന കാര്യം മറന്നാണ് ഇരുവരും സംഭവത്തില്‍ ഇടപെട്ടതെന്നും മാധ്യമങ്ങളോടുളള സമീപനവും മോശമായെന്നും നേരത്തേ വിമര്‍ശനം ഉയര്‍ന്നിരുന്നു

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cpim kollam district committee summoned mukesh

Next Story
ദിലീപിൽനിന്നും ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ല: ആസിഫ് അലിasif ali, actress attack case, dileep arrest
The moderation of comments is automated and not cleared manually by malayalam.indianexpress.com