തൃശ്ശൂർ: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി നടൻ ദിലീപിനെ അസോസിയേഷൻ ഓഫ് മലയാളം മൂവി ആക്ടേർസിലേക്ക് തിരികെയെടുത്ത നടപടി തെറ്റാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അതേസമയം ഈ സംഘടനയിൽ അംഗങ്ങളായ ഇടത് ജനപ്രതിനിധികളിൽ നിന്ന് വിശദീകരണം തേടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

“ദിലീപിനെ തിരിച്ചെടുത്ത നിലപാട് തെറ്റാണ്. അതിനെ അംഗീകരിക്കുന്നവർക്കെല്ലാം ആ തരത്തിൽ തന്നെ പാർട്ടി വ്യക്തമായ സന്ദേശം നൽകിയിട്ടുണ്ട് എന്നാണ് അതിനർത്ഥം. കുറ്റം ചെയ്ത ആരെയും പാർട്ടിയോ ഇടതുമുന്നണിയോ സർക്കാരോ പിന്തുണക്കില്ല. എന്നാൽ ദിലീപിനെ തിരിച്ചെടുത്തതിനെ അംഗീകരിച്ച് നിലപാടെടുത്തവരാരും പാർട്ടി അംഗങ്ങളല്ല. അതിനാൽ തന്നെ ജനപ്രതിനിധികൾ അടക്കമുളളവരോട് വിശദീകരണം തേടാൻ സാധിക്കില്ല,” സിപിഎം സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു.

എന്നാൽ അഭിനേക്കളുടെ സംഘനയായ അസോസിയേഷൻ ഓഫ് മലയാളം മൂവി ആക്ടേർസിന്റെ പ്രസിഡന്റ് നടൻ മോഹൻലാലിനെതിരെ നടക്കുന്ന അക്രമോത്സുക പ്രവർത്തനങ്ങൾ അപലപനീയമാണെന്നും കോടിയേരി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.