തിരുവനന്തപുരം: ജെഡിയുവിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി എംപി വീരേന്ദ്രകുമാറിനെ തിരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. എല്‍ഡിഎഫ് പിന്തുണയോടെ അദ്ദേഹം തിങ്കളാഴ്ച്ച നാമനിര്‍ദേശ പത്രിക നല്‍കും.

രാജ്യസഭാ സീറ്റ് ജെഡിയുവിന് നല്‍കാനും വീരേന്ദ്രകുമാറുമായി സഹകരണം മാത്രം തുടരാനും ആണ് ഇടതുമുന്നണി തീരുമാനിച്ചത്. മുന്നണി പ്രവേശനം പിന്നീട് ചർച്ച ചെയ്ത് തീരുമാനിക്കും. ജെഡിയു-ജെഡിഎസ് ലയനവും പിന്നീട് നടക്കും.

രാജ്യസഭാ സീറ്റിനായി പരിഗണിച്ചതില്‍ സന്തോഷമുണ്ടെന്ന് എം.പി.വീരേന്ദ്രകുമാര്‍ പറഞ്ഞു. മുന്നണി പ്രവേശനമാണ് അഭ്യര്‍ത്ഥിച്ചിരുന്നത്. ബാക്കി കാര്യങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇ​ട​തു​മു​ന്ന​ണി​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച ക​ത്ത് ഇ​ന്നലെ വീ​രേ​ന്ദ്ര​കു​മാ​ർ എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ വൈ​ക്കം വി​ശ്വ​നു ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വീ​രേ​ന്ദ്ര​കു​മാ​ർ. ഡോ.​വ​ർ​ഗീ​സ് ജോ​ർ​ജ്, ഷേ​ക് പി.ഹാ​രീ​സ് തു​ട​ങ്ങി​യ​വ​ർ എ​കെ​ജി സെ​ന്‍റ​റി​ലെ​ത്തി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

രാ​ജ്യ​സ​ഭാ സീ​റ്റി​ലേ​ക്ക് നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഈ ​മാ​സം 12 ആ​ണ്. 13ന് ​സൂ​ക്ഷ്മ പ​രി​ശോ​ധ​ന. പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 14 ആ​ണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ