തിരുവനന്തപുരം : സിപിഎമ്മിന്‍റെ ജില്ലാ സമ്മേളനങ്ങള്‍ നാളെ ആരംഭിക്കും. തൃശൂരിലും വയനാട്ടിലുമാണ് നാളെ ജില്ലാ സമ്മേളനങ്ങള്‍ നടക്കുക. വയനാട്ടില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തൃശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനും സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്യും.
പാര്‍ട്ടിയുമായി ഒരു പതിറ്റാണ്ട് കാലത്തോളം അകല്‍ച്ചയിലായിരുന്ന ഒറ്റപ്പാലത്തെ വിമതര്‍ തിരിച്ചുവന്നതും പ്രകടമായ തലത്തില്‍ വിഭാഗീയതയൊന്നുമില്ലാത്തതും ജില്ലാസമ്മേളനങ്ങള്‍ സുഗമമാക്കും. ചൊവ്വാഴ്ച വൈകീട്ടോടെ തൃശൂര്‍ ത്രിപ്പയാറില്‍ കൊടിയുയരുന്നത്തോടെ സമ്മേളനനടപടികള്‍ ആരംഭിക്കുകയായി.
തൃപ്പയാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ മൂന്ന് ദിവസവും സമ്മേളനത്തില്‍ പങ്കെടുക്കും. വയനാട്ടില്‍ കല്‍പ്പറ്റയിലാണ് സമ്മേളനവേദി.