കൊല്ലം മുഖത്തലയിൽ സിപിഐഎം സിപിഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിനിടെ എഐഎസ്എഫ് നേതാവിന് വെട്ടേറ്റു. എഐഎസ്എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി ഗിരീഷിനാണ് വെട്ടേറ്റത്. സിപിഎം ആണ് പ്രവർത്തകനെ ആക്രമിച്ചതെന്നാണ് സിപിഐ ആരോപിക്കുന്നത്. കുറച്ച് ദിവസങ്ങളായി മുഖത്തലയിൽ സിപിഐ- സിപിഎം സംഘർഷം നിലനിൽക്കുന്നു.സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് തൃക്കോവില്‍ത്തോട്ടം പഞ്ചായത്തില്‍ സി.പി.ഐ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ