scorecardresearch

മോഹൻലാലിനെ ചൊല്ലിയും സിപിഎം - സിപിഐ തർക്കം

അഭിനയ കുലപതിയെ അപഹസിക്കുന്നത് പരിഹാസ്യമാണ് എന്നതാണ് ഇപി ജയരാജന്റെ നീരീക്ഷണം

അഭിനയ കുലപതിയെ അപഹസിക്കുന്നത് പരിഹാസ്യമാണ് എന്നതാണ് ഇപി ജയരാജന്റെ നീരീക്ഷണം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
മോഹൻലാലിനെ ചൊല്ലിയും  സിപിഎം - സിപിഐ തർക്കം

ഭരണത്തിലിരിക്കുന്ന പ്രമുഖ പാർട്ടികൾ തമ്മിലുള്ള​ ശീതയുദ്ധത്തിന് മലയാളികൾ സാക്ഷ്യം വഹിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. അതിരപ്പിള്ളി വിഷയത്തിൽ തുടങ്ങിയ വാക്പ്പോര് ലോ അക്കാദമി സമരവും,ജിഷ്ണുക്കേസും, പൊലീസ് നയവും, മൂന്നാർ വിഷയവും കടന്ന് പുതിയൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്. മോഹൻലാലിന് ദേശീയ അവാർഡ് നൽകിയതിനെച്ചോല്ലിയാണ് പുതിയ വാക്ക്പോര് ഉടലെടുത്തിരിക്കുന്നത്. മോഹൻലാലിന് ഇത്തവണ ദേശീയ അവാർഡ് നൽകിയത് എന്തിനാണ് എന്ന് മനസ്സിലായില്ല എന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞിരുന്നു. ദേശീയ അവാർഡിന്റെ ഭംഗികെടുത്തുന്നതായിരുന്നു മോഹൻലാലിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത് എന്നും പന്ന്യൻ സഖാവ് പറഞ്ഞു. എന്നാൽ സിപിഐ നേതാവിന്റെ നിലപാടിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് രംഗത്ത് എത്തിയത് സിപിഐഎം കേന്ദ്രക്കമ്മറ്റി അംഗം സഖാവ് ഇപി ജയരാജനാണ്. 'മോഹൻലാലിന് ഇത്തവണ ദേശീയ പുരസ്കാരം ലഭിച്ചതുമായി ബന്ധപ്പെട്ട് ചില അൽപ്പൻമാരുടെ പ്രതികരണങ്ങൾ കണ്ടപ്പോൾ അവരോട് വല്ലാത്ത സഹതാപം തോന്നുകയാണ് ' എന്നാണ് ഇപി ജയരാജന്റെ പ്രതികരണം. 'പഞ്ചാഗ്നിയിലൂടെയും വാസ്തുഹാരയിലൂടെയും ഭരതത്തിലൂടെയും ഊതിക്കാച്ചിയെടുത്ത അഭിനയമികവ് പുലി മുരുകനെന്ന നൂറ് കോടിയുടെ വിസ്മയം തീർത്തത് മൂന്നര കോടി മലയാളി മനസുകളെ അമ്മാനമാടിയാണ് ' ഇപി ജയരാജൻ തുടരുന്നു,

Advertisment

അഭിനയ കുലപതിയെ അപഹസിക്കുന്നത് പരിഹാസ്യമാണ് എന്നതാണ് ഇപി ജയരാജന്റെ നീരീക്ഷണം. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇപിയുടെ ഒളിയമ്പ്. പന്ന്യൻ രവീന്ദ്രന്റെ പ്രതികരണം ഇന്ന് രാവിലെയാണ് നടന്നത്. മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ സുരഭിയെയും മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം നേടിയ വിനായകനും ഇപി ജയരാജൻ അഭിനന്ദനം അറിയിക്കുന്നുണ്ട്. എന്നാൽ ഈ പുരസ്കാര പ്രഖ്യാപനങ്ങളെല്ലാം പ്രഖ്യാപിച്ച് ദിവസങ്ങളും മാസങ്ങളും കഴിഞ്ഞിട്ടാണ് ഇപിയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്.

ഇപി ജയരാജന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം -

മോഹൻലാൽ മലയാളത്തിന്റെ അഭിമാനവും എല്ലാ മലയാളികളുടെയും സ്വകാര്യ അഹങ്കാരവുമാണ്. അദ്ദേഹത്തിന് ഇത്തവണ ദേശീയ പുരസ്കാരം ലഭിച്ചതുമായി ബന്ധപ്പെട്ട് ചില അൽപ്പൻമാരുടെ പ്രതികരണങ്ങൾ കണ്ടപ്പോൾ അവരോട് വല്ലാത്ത സഹതാപം തോന്നുകയാണ്.

പഞ്ചാഗ്നിയിലൂടെയും വാസ്തുഹാരയിലൂടെയും ഭരതത്തിലൂടെയും ഊതിക്കാച്ചിയെടുത്ത അഭിനയമികവ് പുലി മുരുകനെന്ന നൂറ് കോടിയുടെ വിസ്മയം തീർത്തത് മൂന്നര കോടി മലയാളി മനസുകളെ അമ്മാനമാടിയാണ്.

Advertisment

മറ്റൊരു വിസ്മയമാകാൻ പോകുന്ന രണ്ടാമൂഴം അഭ്രപാളികളിലെത്തുമ്പോൾ സഹ്യനും ഹിമഗിരിശൃംഗങ്ങൾക്കും അപ്പുറത്തേക്ക് ഗരിമയോടെ തലയുയർത്തി നിൽക്കുവാൻ കുതിക്കുന്ന അഭിനയ കുലപതിയെ അപഹസിക്കുന്നത് പരിഹാസ്യമാണ്.

ഇത് സാംസ്‌കാരിക കേരളം പുച്ഛിച്ച് തള്ളും.

ദേശീയ പുരസ്കാരം നേടിയ കേരളത്തിന്റെ മഹാനടൻ ശ്രീ. മോഹൻ ലാൽ, നടി സുരഭി, സംസ്ഥാന പുരസ്കാരം നേടിയ നടൻ വിനായകൻ തുടങ്ങി ..... മലയാളത്തിന്റെ അഭിമാന താരങ്ങൾക്കെല്ലാം ആയിരം ആയിരം അശംസകൾ അഭി

വാദനങ്ങൾ.

Mohanlal Pannyan Raveendran Ep Jayarajan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: