ന്യൂഡൽഹി: മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന നിര്‍ണായക സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്നുമുതല്‍. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയപ്രമേയത്തിന്‍റെ കരട് രൂപരേഖയ്ക്ക് അംഗീകാരം നല്‍കലാണ് കേന്ദ്രകമ്മിറ്റിയുടെ മുന്നിലുള്ള പ്രധാനപ്പെട്ട വിഷയം. മു​ഖ്യ​ശ​ത്രു​വാ​യ ബി.​ജെ.​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ കോ​ൺ​ഗ്ര​സ്​ ബ​ന്ധം വേ​ണ​മെ​ന്ന നി​ല​പാ​ടു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യെ ത​ള്ളി സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി പി.​ബി നി​ല​പാ​ടി​നൊ​പ്പം നി​ൽ​ക്കു​മോ എ​ന്ന്​ ​ മൂ​ന്നു​ദി​വ​സ​ത്തി​നു​ള്ളി​ൽ അ​റി​യാം.

മു​ഖ്യ​ശ​ത്രു ബി.​ജെ.​പി​യാ​ണെ​ങ്കി​ലും കോ​ൺ​ഗ്ര​സി​നോ​ടു​ള്ള എ​തി​ർ​പ്പ്​ നി​ല​നി​ർ​ത്ത​ണ​മെ​ന്ന 21-ാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​​ന്റെ രാ​ഷ്​​ട്രീ​യ നി​ല​പാ​ട്​ തു​ട​രാ​നാ​ണ്​ ഒ​ക്​​ടോ​ബ​ർ ര​ണ്ടി​ന്​ ചേ​ർ​ന്ന പി.​ബി ഭൂ​രി​പ​ക്ഷ നി​ല​പാ​ടി​​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ധാ​ര​ണ​യാ​യ​ത്. ബി.​ജെ.​പി​യെ​ന്ന മു​ഖ്യ​ശ​ത്രു​വി​​നെ നേ​രി​ടാ​ൻ കോ​ൺ​ഗ്ര​സും പ്രാ​ദേ​ശി​ക ക​ക്ഷി​ക​ളു​മാ​യും സ​ഖ്യം വേ​ണ​മെ​ന്നാ​യി​രു​ന്നു ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ​യും ബം​ഗാ​ൾ, ഒ​ഡി​ഷ സം​സ്ഥാ​ന ഘ​ട​ക​ങ്ങ​ളു​ടെ​യും നി​ല​പാ​ട്. ഇ​ത്​ പി.​ബി ത​ള്ളുകയായിരുന്നു.

ഇതോടെയാണ് നാളെയാരംഭിക്കുന്ന കേന്ദ്രകമ്മിറ്റിക്ക് മുമ്പാകെ രണ്ട് രേഖകള്‍ പരിഗണനയ്ക്കായിവരുന്നത്. പിബി അംഗീകരിച്ച നിലപാട്, പിബിയിലെ ന്യൂനപക്ഷത്തിന്‍റെ നിലപാട് എന്നിങ്ങനെയാകും ഇവ സിസിക്ക് മുന്നില്‍ വരിക. രേഖകള്‍ രണ്ടും വിശദമായ ചര്‍ച്ചയ്ക്കൊടുവില്‍ സംസ്ഥാന സമിതികളുടെ അഭിപ്രായത്തിനായി വിടുകയോ ഏതെങ്കിലും ഒരു രേഖ തള്ളികളയുകയോ സിസിക്ക് ചെയ്യാം.

യെച്ചൂരി മുന്നോട്ട് വെച്ച രേഖ കേന്ദ്രകമ്മിറ്റി തള്ളുകയാണെങ്കില്‍ അത് ജനറല്‍ സെക്രട്ടറിക്ക് രാഷ്ട്രീയമായി ക്ഷീണം ചെയ്യും. നേരത്തെ രണ്ട് തവണ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ രേഖ കേന്ദ്രകമ്മിറ്റി തള്ളികളയുകയും തുടര്‍ന്ന് ജനറല്‍ സെക്രട്ടറി രാജിവെക്കുകയോ പ്രതിഷേധിച്ച് ഇടക്കാലത്തേക്ക് പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയോ ചെയ്ത ചരിത്രം സിപിഎമ്മിനുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ