കുമരകം: കോട്ടയം ജില്ലയിൽ നാളെ ബിജെപി ഹർത്താൽ. കുമരകത്ത് ബിജെപി നേതാവിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. കുമരകം പഞ്ചായത്തിലെ ബിജെപി അംഗമായ പി.കെ സേതുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. പഞ്ചായത്ത് ഓഫീസിന് മുന്നിൽവെച്ചാണ് സേതുവിനെ മുഖംമൂടി സംഘം ആക്രമിച്ചത്. സേതുവിന് ഒപ്പമുണ്ടായിരുന്ന പാർട്ടി പ്രവർത്തകനും മർദ്ദനം ഏറ്റിട്ടുണ്ട്. സംഭവത്തിന് പിന്നിൽ സിപിഐഎം ആണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. എന്നാൽ സിപിഐഎം പ്രവർത്തകർക്ക് ഈ സംഭവത്തിൽ പങ്കില്ലെന്ന് നേതാക്കൾ പറഞ്ഞു. രാവിലെ 6 മണി മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ