Latest News
‘ഉണ്ടായത് പരാതിപ്പെടാത്തതിലുള്ള ആത്മരോഷം’; ഖേദം പ്രകടിപ്പിച്ച് ജോസഫൈന്‍
സ്വര്‍ണക്കടത്ത് കേസ്: ജുഡീഷ്യല്‍ കമ്മിഷനെതിരെ ഇഡി ഹൈക്കോടതിയില്‍
നിർബന്ധിച്ചുള്ള വാക്സിനേഷൻ മൗലികാവകാശങ്ങളുടെ ലംഘനം: മേഘാലയ ഹൈക്കോടതി
ജോസഫൈനെതിരെ ഇടത് ഇടങ്ങളിലും പ്രതിഷേധം ശക്തം; കണ്ടില്ലെന്നു നടിക്കാനാവാതെ സിപിഎം
ജമ്മു കശ്മീർ: തിരഞ്ഞെടുപ്പ് നടക്കാൻ മണ്ഡല പുനർനിർണയം വേഗത്തിലാകണമെന്ന് പ്രധാനമന്ത്രി
ഇസ്രായേല്‍ എംബസിക്കു സമീപത്തെ സ്‌ഫോടനം: ലഡാക്കില്‍നിന്നുള്ള നാല് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
യൂറോയിൽ കോവിഡ് ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്തു; കാണികളോട് പരിശോധന നടത്താൻ സർക്കാർ
ഗൂഗിളുമായി സഹകരിച്ചു ജിയോഫോൺ നെക്സ്റ്റ് വരുന്നു; പ്രഖ്യാപനവുമായി അംബാനി
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
ഇന്ധനനിരക്ക് വര്‍ധിച്ചു; കേരളത്തില്‍ സെഞ്ച്വറി കടന്ന് പെട്രോള്‍ വില

മുല്ലപ്പള്ളിക്ക് സങ്കുചിത നിലപാട്; മനുഷ്യച്ചങ്ങലയ്ക്ക് കോണ്‍ഗ്രസിനെ ക്ഷണിച്ച് എല്‍ഡിഎഫ്

ശബരിമല വിഷയത്തിലടക്കം മുല്ലപ്പള്ളി രാമചന്ദ്രനെടുത്ത നിലപാട് ആർഎസ്എസിനോട് യോജിച്ചുള്ള തരത്തിലാണെന്ന് എൽഡിഎഫ് കുറ്റപ്പെടുത്തി

cpm election, cpm,

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെതിരെ ഇടതുപക്ഷം. പൗരത്വ ഭേദഗതി ബില്ലിനെതിരെ ഒന്നിച്ചുള്ള പ്രതിഷേധത്തെ എല്‍ഡിഎഫ് ന്യായീകരിച്ചു. അതില്‍ തെറ്റില്ലെന്നും സാഹചര്യത്തിനനുസരിച്ചാണ് അങ്ങനെയൊരു പ്രതിഷേധം നടത്തിയതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു.

സര്‍ക്കാരും പ്രതിപക്ഷവും ഒന്നിച്ചുള്ള പ്രതിഷേധത്തെ എതിര്‍ത്ത കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് സങ്കുചിത നിലപാടാണെന്ന് എല്‍ഡിഎഫ് കുറ്റപ്പെടുത്തി. ശബരിമല വിഷയത്തിലടക്കം മുല്ലപ്പള്ളി രാമചന്ദ്രനെടുത്ത നിലപാട് ആർഎസ്എസിനോട് യോജിച്ചുള്ള തരത്തിലാണെന്ന് എൽഡിഎഫ് കുറ്റപ്പെടുത്തി.

കേന്ദ്ര സർക്കാരിനെതിരെയുള്ള സംയുക്ത പ്രക്ഷോഭത്തിന് കോൺഗ്രസിനെയും മുസ്‌ലിം ലീഗിനെയും എൽഡിഎഫ് സ്വാഗതം ചെയ്‌തു. ജനുവരി 26 ന് നടക്കുന്ന മനുഷ്യച്ചങ്ങലയിൽ കോൺഗ്രസിനെ ഉൾക്കൊള്ളിക്കാനുള്ള ചർച്ചകളും നടക്കുന്നുണ്ട്. ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ നിരവധി പേരെ അണിനിരത്തിയുള്ള മനുഷ്യച്ചങ്ങല നടത്താനാണ് എൽഡിഎഫ് തീരുമാനം.

Read Also: ഇനിയുള്ള കാലം നമ്മള് പാടാണ്ടിരുന്നാല്‍…; പൗരപ്രതിഷേധത്തില്‍ പാട്ടുപാടി വി.ടി.ബല്‍റാം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് പ്രതിഷേധിച്ചതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ വി.ഡി.സതീശന്‍ നേരത്തെ പറഞ്ഞിരുന്നു. പിണറായി വിജയനും രമേശ് ചെന്നിത്തലയും ഒന്നിച്ചിരുന്ന് പ്രതിഷേധിച്ചതിനെ താന്‍ നൂറ് ശതമാനം ന്യായീകരിക്കുമെന്നും വി.ഡി.സതീശന്‍ എംഎല്‍എ പറഞ്ഞു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിനൊപ്പം യോജിച്ച് പ്രതിഷേധിച്ചതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ള നേതാക്കളാണ് മുഖ്യമന്ത്രിക്കൊപ്പം പ്രതിഷേധ സമരത്തില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കിയുള്ള സതീശന്റെ പ്രസംഗം.

“എന്തുകൊണ്ട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരേവേദിയില്‍ പ്രതിഷേധിച്ചു എന്നാണ് എല്ലാവരും ചോദിക്കുന്നത്. ഒരേ വേദിയില്‍ രണ്ട് പേരും ഒന്നിച്ചിരുന്ന് പ്രതിഷേധിക്കാന്‍ തീരുമാനമെടുക്കാന്‍ കാരണക്കാരില്‍ ഒരാള്‍ ഞാന്‍ കൂടിയാണ്. അതിനെ ഞാന്‍ നൂറ് ശതമാനം ന്യായീകരിക്കുന്നു. പ്രതിപക്ഷമെന്ന നിലയില്‍ സര്‍ക്കാരിനോട് ഒരുപാട് കാര്യങ്ങളില്‍ വിയോജിപ്പുള്ളവരാണ് ഞങ്ങള്‍. സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നവരില്‍ ഒരാളാണ് ഞാന്‍. പക്ഷേ, ഇക്കാര്യത്തില്‍ ഒന്നിച്ചുനിന്ന് പ്രതിഷേധിക്കണമെന്നത് ഞങ്ങളെടുത്ത തീരുമാനമാണ്” വി.ഡി.സതീശൻ പറഞ്ഞു.

Read Also: കുട്ടുവിനോട് കുശലം പറഞ്ഞ് അമല പോൾ; വീഡിയോ

“നമ്മുടെ രാജ്യത്തിനു ഒരു സന്ദേശം നല്‍കാന്‍ വേണ്ടിയാണ് സര്‍ക്കാരിനൊപ്പം ഒന്നിച്ചുനിന്ന് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടാണെന്ന് രാജ്യത്തിന് ബോധ്യപ്പെടണം. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന്, ഭരണപക്ഷവും പ്രതിപക്ഷവും എന്ന വ്യത്യാസം മാറ്റിവച്ച് ഇത് രാജ്യത്തെ മതേതരത്വത്തെ ബാധിക്കുന്ന വിഷയമായതുകൊണ്ട് ഒരുമിച്ച് നില്‍ക്കണമെന്ന സന്ദേശം രാജ്യത്തിന് നല്‍കാനായിരുന്നു ഇത്. രാജ്യത്ത് ഈ വിഷയം വലിയ ചര്‍ച്ചയായി. ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് നിന്ന് പ്രതിഷേധിച്ചത് വലിയ വാര്‍ത്തയായി”,

“ഒരു ആവശ്യം വന്നാല്‍ ഒന്നിച്ചുനില്‍ക്കാന്‍ സാധിക്കുമെന്ന് ബോധ്യപ്പെടുത്താന്‍ വേണ്ടിയാണിത്. അത് മനസിലാകാത്ത ആളുകള്‍ കാര്യങ്ങള്‍ പഠിക്കട്ടെ. അങ്ങ് ഡല്‍ഹിയില്‍ സോണിയ ഗാന്ധിയും സീതാറാം യെച്ചൂരിയും ഒന്നിച്ചുപോയി രാഷ്ട്രപതിക്ക് പരാതി നല്‍കാമെങ്കില്‍ ഇവിടെ തിരുവനന്തപുരത്ത് പിണറായിയും ചെന്നിത്തലയും ഒരുമിച്ചിരുന്നാല്‍ ഒരു ചുക്കും സംഭവിക്കില്ല. ആവശ്യം വന്നാല്‍ അവര്‍ ഒരുമിച്ചിരിക്കും. അത് നാടിനുവേണ്ടിയാണ്, ഇവിടുത്തെ ജനങ്ങള്‍ക്കുവേണ്ടിയാണ്. ഒരു അവസരം ലഭിച്ചാല്‍ ഈ സര്‍ക്കാരിനെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്ന വ്യക്തിയാണ് ഞാന്‍. പക്ഷേ, ഒന്നിച്ചു നില്‍ക്കേണ്ട സാഹചര്യം വന്നാല്‍ അത് ചെയ്യുക തന്നെ ചെയ്യും” സതീശന്‍ പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cpim against mullappalli ramachandran and congress

Next Story
പിണറായി വിജയനും രമേശ് ചെന്നിത്തലയും ഒന്നിച്ചിരുന്നാൽ ഒരു ചുക്കും സംഭവിക്കില്ല: വി.ഡി.സതീശന്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com