കൊച്ചി: ആലപ്പുഴയിലെ ആലിശ്ശേരിയിൽ ഉത്സവത്തിനിടെ നടന്ന സംഘർഷത്തിൽ കുത്തേറ്റ ഡിവൈഎഫ്ഐ പ്രവർത്തകൻ മരിച്ചു. ഇന്നലെ അർധരാത്രിയാണ് സംഭവം. ഉത്സവത്തിനോട് അനുബന്ധിച്ച് നടന്ന മിമിക്സ് പരേഡിനിടെയാണ് 18 വയസ്സുകാരനായ മുഹ്സിന് കുത്തേറ്റത്. സ്ക്രൂഡ്രൈവർ ഉപയോഗിച്ചാണ് മുഹ്സിനെ അക്രമികൾ കുത്തിയത്. തുടർന്ന് മുഹ്സിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആഴത്തിൽ മുറിവുള്ളതിനാൽ കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ​ എത്തിക്കുകയായിരുന്നു. എന്നാൽ ഇന്ന് ഉച്ചയെോടെ മുഹ്സിൻ മരിക്കുകയായിരുന്നു.ആലപ്പുഴയിലെ ശ്രീപാദം ഐടിസിയിലെ വിദ്യാര്‍ഥിയാണ്. ഡിവൈഎഫ്ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയാണ് മുഹ്സിൻ .

മുഹസിന്റെ മരണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചു, ആർഎസ്എസ് നിയന്ത്രിത്തിലുള്ള അമ്പലമാണ് ആലിശ്ശേരി എന്നും വർഗീയ കലാപം ഉണ്ടാക്കാൻ ഇവർ ശ്രമിക്കുകയാണെന്നും ആലപ്പുഴ സിപിഐഎം ആരോപിച്ചു. എന്നാൽ മുഹ്സിന്രെ മരണത്തിൽ രാഷ്ട്രീയമില്ലെന്ന് ബിജെപി പറഞ്ഞു. മുഹ്സിന്റെ മരണത്തിൽ പ്രതിഷേധിച്ച് വൈകിട്ട് 3 മണി മുതൽ 6 വരെ സ്ഥലത്ത് സിപിഐഎം ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ