സമുദായ സംഘടനകൾ പരിധിയിൽനിന്ന് പ്രവർത്തിക്കണം; എൻഎസ്എസിനെ വിമർശിച്ച് എ.വിജയരാഘവൻ

‘സമുദായ സംഘടനകളും ജനവിധിയും’ എന്ന ലേഖനത്തിലാണ് സിപിഎം ആക്ടിങ് സെക്രട്ടറി ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചത്

NSS, എന്‍എസ്എസ്, CPIM, സിപിഐഎം, A Vijayaraghavan, എ വിജയരാഘവന്‍, Kerala news, Indian Express Malayalam, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം എന്‍എസ്‍എസ്‍ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പരസ്യമായി സ്വീകരിച്ച നിലപാടിനെതിരെ വിമര്‍ശനവുമായി സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് വിജയരാഘവന്റെ പ്രതികരണം.

തിരഞ്ഞെടുപ്പ് ദിവസം രാവിലെ വോട്ട് ചെയ്തതിനുശേഷം ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. സുകുമാരന്‍ നായരുടെ നിലപാടിനൊപ്പം ജനങ്ങള്‍ ഉണ്ടാകില്ല. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അത് മനസിലാകും. സമുദായ സംഘടനകള്‍ പരിധിയില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്നും ലേഖനത്തില്‍ പറയുന്നു.

Read More: കോവിഡ് വ്യാപനം: നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു

സുകുമാരൻ നായരുടെ അതിരുവിട്ട പ്രതികരണങ്ങൾ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയമാണ്. അദ്ദേഹം പ്രതിനിധാനം ചെയ്യുന്നു എന്നവകാശപ്പെടുന്ന സമുദായം അത് അംഗീകരിക്കാന്‍ പോകുന്നില്ല. മുന്നാക്ക വിഭാഗങ്ങളിലെ ദരിദ്രർ ഉൾപ്പടെ എല്ലാ സമുദായങ്ങളിലെയും പാവപ്പെട്ടവർക്ക് വേണ്ടി കൂടിയാണ് സിപിഎം നിലകൊള്ളുന്നത്. വർഗീയ ധ്രുവീകരണവും സാമ്പത്തിക പരിഷ്കരണവും സ്വന്തം സമുദായത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് എന്‍എസ്എസ് നോക്കുന്നില്ലെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

ആര്‍എസ്എസിന്റെ രാഷ്ട്രീയത്തിനൊപ്പമാണ് എന്‍എസ്എസിന്റെ യാത്രയെന്നും വിമര്‍ശനമുണ്ട്. നായര്‍ സമുദായത്തിലെ പാവപ്പെട്ടവരുടെ താത്പര്യത്തിനെതിരാണ് സുകുമാരന്‍ നായരെ പോലുള്ള നേതാക്കളുടെ നിലപാട്. ആ നിലപാട് തെറ്റാണെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. ‘സമുദായ സംഘടനകളും ജനവിധിയും’ എന്ന ലേഖനത്തിലാണ് സിപിഎം ആക്ടിങ് സെക്രട്ടറി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cpim acting secretary a vijayaraghavan against nss

Next Story
സംസ്ഥാനത്ത് ഇന്ന് 8126 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 2700 പേര്‍ക്ക് രോഗമുക്തിKerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, CM Press Meet, മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com