കൊല്ലം: പുനലൂരില്‍ സുഗതന്റെ ആത്മഹത്യയ്ക്ക് അറസ്റ്റിലായ പ്രതികള്‍ക്ക് സിപിഐയുടെ സ്വീകരണം. ജാമ്യത്തിലിറങ്ങിയ മൂന്ന് എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കാണ് സിപിഐ സ്വീകരണം നല്‍കിയത്. സിപിഐയുടെ നടപടി വിവാദമായിരിക്കുകയാണ്.

ഇന്ന് വൈകിട്ടായിരുന്നു സ്വീകരണം. കുന്നിക്കോടു വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എഐവൈഎഫ് കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് എംഎസ് ഗിരീഷടക്കമുള്ളവര്‍ക്കാണ് സ്വീകരണം നല്‍കിയത്.

സിപിഐയുടെ പ്രാദേശിക നേതാക്കളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. എഐവൈഎഫ് പ്രവര്‍ത്തകര്‍ വര്‍ക്ക്‌ഷോപ്പിന് മുന്നില്‍ കൊടികുത്തിയതില്‍ മനംനൊന്താണ് പ്രവാസി പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലുവിളവീട്ടില്‍ സുഗതന്‍ (64) തൂങ്ങിമരിച്ചത്. നിര്‍മാണത്തിലിരുന്ന വര്‍ക് ഷോപ്പിലാണ് ഉടമ സുഗതന്‍ ജീവനൊടുക്കിയത്.

ദീര്‍ഘകാലം പ്രവാസജീവിതം നയിച്ച സുഗതനും മക്കളും ആറു മാസം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ