Latest News

നെടുമങ്ങാട് സി. ദിവാകരനെ തോൽപ്പിക്കാൻ സിപിഐ ശ്രമിച്ചെന്ന് സിപിഎം

സ്വന്തം പാർട്ടിക്കാർ തന്നെ ദിവാകരനെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് സിപിഎമ്മിന്‍റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് വിമർശനം ഉയർന്നത്

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് മണ്ഡലത്തിൽനിന്നും വിജയിച്ച സി. ദിവാകരനെ തോൽപ്പിക്കാൻ സിപിഐ ശ്രമിച്ചെന്ന് സിപിഎം. സ്വന്തം പാർട്ടിക്കാർ തന്നെ ദിവാകരനെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് സിപിഎമ്മിന്‍റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് വിമർശനം ഉയർന്നത്. സമ്മേളനത്തിലെ പൊതു ചർച്ചയിൽ സിപിഐയ്ക്ക് എതിരെ രൂക്ഷമായ വിമർശനമാണ് ഉണ്ടായത്.

നെടുമങ്ങാട് ഏരിയ കമ്മിറ്റിയിലെ അംഗങ്ങളാണ് സിപിഐയ്ക്കെതിരേ വിമർശനമുന്നയിച്ചത്. തെരഞ്ഞെടുപ്പിന് മുന്പ് സിപിഐ ജില്ലാ നേതാക്കൾ ദിവാകരനെതിരേ യോഗം ചേർന്നിരുന്നു. നീക്കം അറിഞ്ഞ ദിവാകരൻ സിപിഎമ്മിന്‍റെ സഹായം തേടുകയായിരുന്നുവെന്നും അംഗങ്ങൾ കൂട്ടിച്ചേർത്തു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cpi tries to defeat c divakaran in leslative election says cpim

The moderation of comments is automated and not cleared manually by malayalam.indianexpress.com