ക്ഷേമ പെൻഷനിൽ നിന്ന് പാർട്ടി ഫണ്ട് പിരിച്ചെന്ന ആരോപണം; പഞ്ചായത്ത് അംഗത്തിന് സസ്‌പെൻഷൻ

സിപിഐ നേതാവുകൂടിയായ വാർഡ് മെമ്പറെയാണ് പാർട്ടി അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്

അഞ്ചൽ: കൊല്ലം അഞ്ചലിൽ ക്ഷേമ പെൻഷനിൽ നിന്ന് നിന്ന് നിർബന്ധിത പണപ്പിരിവ് നടത്തിയെന്ന് ആരോപണത്തിൽ പഞ്ചായത്ത് അംഗത്തിന് സസ്‌പെൻഷൻ. സിപിഐ നേതാവുകൂടിയായ വാർഡ് മെമ്പറെയാണ് പാർട്ടി അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. അഞ്ചൽ പഞ്ചായത്തിലെ കോളെജ്​ വാർഡ്​ മെമ്പറും പാർട്ടി മണ്ഡലം കമ്മിറ്റി അംഗവുമാണ് വി​.വൈ വർഗീസ്.

Also Read: രാജിവച്ച് പുറത്തുപോയില്ലെങ്കിൽ ഗവർണറെ തെരുവിലിറങ്ങി നടക്കാൻ അനുവദിക്കില്ല: കെ.മുരളീധരൻ

സംഭവത്തിൽ വിശദമായ അന്വേഷണത്തിന് മൂന്നംഗ സമിതിയെയും പാർട്ടി നിയോഗിച്ചു. ജനുവരി 15ന് മുമ്പ് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മൂന്നംഗ സമതിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. പഞ്ചായത്ത്​ വൈസ്​ പ്രസിഡൻറായിരുന്ന വർഗീസ്​ മുന്നണി ധാരണ പ്രകാരം രാജിവച്ചിരുന്നു.

Also Read: സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപ്പന; വരുമാനം 522.93 കോടി രൂപ

ഫണ്ട് വിവാദ ആരോപണം പാർട്ടിയുടെ സൽപ്പേരിനെ ബാധിച്ചതായി സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് വിലയിരുത്തി. അഞ്ചല്‍ പഞ്ചായത്ത് പത്താം വാര്‍ഡിലെ 25 ഓളം കിടപ്പ് രോഗികളില്‍ നിന്ന് സിപിഐ പാർട്ടി ഫണ്ടിലേക്കെന്ന പേരിൽ വർഗീസ് 100 രൂപ വീതം പിരിച്ചുവെന്നാണ് ആരോപണം. പെന്‍ഷനില്‍ നിന്നും 100 രൂപ എടുത്തശേഷം ബാക്കി തുക മാത്രമാണ് കൊടുത്തത്, ഒപ്പം സിപിഐ പ്രവര്‍ത്തന ഫണ്ടിന്‍റെ രസീതും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cpi suspends panchayath member on party fund raising from pension

Next Story
നഷ്ടപരിഹാരത്തിൽ ധാരണയായി; മരടിലെ താമസക്കാർ നിരാഹാര സമരം അവസാനിപ്പിച്ചുmaradu flat, demolition, മരട് ഫ്ലാറ്റ്, hunger strike, നിരാഹാര സമരം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com