തിരുവനന്തപുരം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ പ​രി​ഹ​സി​ച്ച സി​പി​ഐ എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​രാ​ജു​വി​നെ ത​ള്ളി പാ​ർ​ട്ടി. പി.​രാ​ജു​വി​നോ​ടു സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജ​ന്ദ്രേ​ൻ വി​ശ​ദീ​ക​ര​ണം തേ​ടി. ഏ​തു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​സ്താ​വ​ന ന​ട​ത്തി​യ​തെ​ന്നു വി​ശ​ദീ​ക​രി​ക്കാ​ൻ രാ​ജു​വി​നോ​ട് കാ​നം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ട​യ്ക്കി​ട​യ്ക്ക് പേ​ടി​ച്ച് പ​നി വ​രു​ന്ന​യാ​ളാ​ണ് മു​ഖ്യ​മ​ന്ത്രി​യെ​ന്നാ​യി​രു​ന്നു രാ​ജു​വി​ന്‍റെ പ​രാ​മ​ർ​ശം. സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധ​ന പ്ര​ശ്ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ ഗ​വ​ർ​ണ​ർ വി​ളി​ച്ചു​വ​രു​ത്തി​യ​പ്പോ​ൾ, ഗ​വ​ർ​ണ​റെ കാ​ണാ​നാ​യി രാ​ജ്ഭ​വ​നി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യു​ടെ ന​ട​പ​ടി​യെ​യാ​ണ് പി.​രാ​ജു വി​മ​ർ​ശി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​പ​ദേ​ശ​ക​ർ​ക്കു നേ​രെ​യും രാ​ജു വി​മ​ർ​ശ​ന​ങ്ങ​ളു​യ​ർ​ത്തി. മ​ന്ദ​ബു​ദ്ധി​ക​ളെ​ന്നാ​ണ് ഉ​പ​ദേ​ശ​ക​രെ രാ​ജു വി​ശേ​ഷി​പ്പി​ച്ച​ത്. കഴിഞ്ഞ ദിവസം പണിമുടക്കിയ കെസ്ആർടിസി ജീവനക്കാരെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് എഐടിയുസി നടത്തുന്ന രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു പി.രാജു.

കഴിഞ്ഞ ദിവസമാണ് പണിമുടക്കിയ 137 ജീവനക്കാരെ കെഎസ്ആർടിസി മാനേജ്മെന്റ് സ്ഥലം മാറ്റിയത്. എ.ഐ.ടി.യു.സി, ബി.എം.എസ് എന്നീ യൂണിയനിൽ ഉൾപ്പെട്ട അംഗങ്ങളെയാണ് സ്ഥലം മാറ്റിയത്. കരുനാഗപ്പള്ളിയിലുള്ളവരെ കാസര്‍കോട്, പെരിന്തല്‍മണ്ണ, പൊന്നാനി, ഗുരുവായൂര്‍ എന്നിവിടങ്ങളിലേക്കും എറണാകുളത്തു നിന്നുള്ളവരെ തിരുവനന്തപുരത്തേക്കും കൊട്ടാരക്കരയിലേക്കും സ്ഥലം മാറ്റി. തിരുവനന്തപുരം സിറ്റിയില്‍ നിന്നുള്ളവരെ തൃശ്ശൂര്‍,ചാലക്കുടി,കൊടുങ്ങല്ലൂര്‍ ഡിപ്പോകളിലേക്കും സ്ഥലം മാറ്റി. കരുനാഗപ്പിള്ളി വെഹിക്കള്‍ സൂപ്പര്‍വൈസറെയും സ്ഥലം മാറ്റിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ