തിരുവനന്തപുരം: മധ്യമപ്രവർത്തകർക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രോഷപ്രകടനത്തെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കടക്ക് പുറത്തെന്ന് മുഖ്യമന്ത്രി പറയരുതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ മാധ്യമപ്രവർത്തകർക്ക് നേരെ മുഖ്യമന്ത്രി നടത്തിയ ആക്രോശത്തെ ന്യായീകരിച്ച് കോടിയേരി ബാലകൃഷ്ണൻ രംഗത്ത് വന്നിരുന്നു. പ്രവേശനമില്ലാത്ത സ്ഥലത്ത് മാധ്യമപ്രവർത്തകർ വന്നതിലുള്ള സ്വാഭാവിക പ്രതികരണമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത് എന്നാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. പിണറായി വിജയന്റെ കടക്ക് പുറത്ത് എന്ന പ്രതികരണം മനപ്പൂർവ്വമല്ലെന്നും കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയേറ്റിൽ  പറഞ്ഞിരുന്നു.

ശ്രീകാര്യത്ത് ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകത്തിനും അതിന് മുൻപും ശേഷവുമുണ്ടായ ആക്രമണങ്ങളുടെയും പേരിലാണ് മുഖ്യമന്ത്രി സിപിഎം-ബിജെപി നേതാക്കളുമായി സമാധാന ചർച്ച നടത്തിയത്. തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടലിലായിരുന്നു ചർച്ച. ചർച്ച തുടങ്ങുന്നതിന് മുൻപ് ചിത്രങ്ങളും ദൃശ്യങ്ങളും ശേഖരിക്കാൻ മാധ്യമപ്രവർത്തകർ ശ്രമിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ആക്രോശം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ