കോട്ടയം: മൂന്നാർ പാപ്പാത്തിച്ചോലയില്‍ പൊളിച്ചത് കള്ളന്റെ കുരിശെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മൂന്നാറിൽ പൊളിച്ചത് കയ്യേറ്റത്തിന്റെ കുരിശാണ്. അതിനെ ത്യാഗത്തിന്റെ കുരിശായി തെറ്റിദ്ധരിക്കരുത്. സിപിഐ എന്നും ശരിയുടെ പക്ഷത്താണെന്നും കാനം പറഞ്ഞു.

അതേസമയം, മൂന്നാർ കയ്യേറ്റമൊഴിപ്പിക്കൽ വിഷയത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി മന്ത്രി ഇ.ചന്ദ്രശേഖരന്‍ രംഗത്തെത്തി. കുരിശ് പൊളിച്ചതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ തെളിയിക്കട്ടെ. ഗൂഢാലോചന തെളിയിക്കാനുള്ള വകുപ്പ് തന്റെ കൈയിലില്ലെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

മൂന്നാറിൽ കയ്യേറ്റമൊഴിപ്പിക്കലിന്റെ ഭാഗമായി കുരിശ് നീക്കം ചെയ്തത് വൻവിവാദമായിരുന്നു. കുരിശു നീക്കം ചെയ്തതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് കാനവും ഇ.ചന്ദ്രശേഖരനും രംഗത്തെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ