കൊച്ചി: ഡിഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാർച്ചിനിടെ ഉണ്ടായ ലാത്തിച്ചാർജിൽ ഇടത് കൈ ഒടിഞ്ഞുവെന്ന സിപിഐ എംഎൽഎ എൽദോ എബ്രഹാമിന്‍റെ വാദം പൊളിയുന്നു. എംഎൽഎയുടെ കൈയ്യുടെ എല്ലുകൾക്ക് യാതൊരു കുഴപ്പവുമില്ലെന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയുടെ മെഡിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി തഹസീൽദാർ കലക്ടർക്ക് മെഡിക്കൽ റിപ്പോർട്ട് കൈമാറി.

അതേസമയം, ഡിഐജി ഓഫീസ് മാർച്ച് പാർട്ടി അറിയാതെയെന്ന് സംസ്ഥാന നേതൃത്വം വിമർശനമുന്നയിച്ചു. ലാത്തിച്ചാർജ് വിവാദത്തിൽ എറണാകുളം ജില്ലാ സെക്രട്ടറിക്ക് വീഴ്ച സംഭവിച്ചെന്നും പൊലീസ് സ്റ്റേഷൻ മാർച്ചിനാണ് സംസ്ഥാന കമ്മിറ്റി അനുമതി നൽകിയതെന്നാണ് വിശദീകരണം. അക്രമം ഇല്ലാതെ സമാധാനപരമായ മാർച്ചിനായിരുന്നു നിർദേശമെന്നും ജില്ലാ കമ്മിറ്റി ഈ നിർദേശം അട്ടിമറിച്ചെന്നും സംസ്ഥാന നേതൃത്വം ആരോപിക്കുന്നു.

വീഴ്ച പറ്റിയത് എറണാകുളം ജില്ലാ കമ്മിറ്റിക്കാണെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ വിശദീകരണം, പൊലീസ് സ്റ്റേഷൻ മാർച്ച് നടത്താനാണ് സംസ്ഥാന നേതൃത്വത്തോട് അനുമതി ആവശ്യപ്പെട്ടതെന്നും അക്രമ സംഭവങ്ങളുണ്ടാകരുതെന്ന പ്രത്യേക നിർദേശത്തോടെയാണ് അനുമതി നൽകിയതെന്നും സംസ്ഥാന നേതൃത്വം വിശദീകരിക്കുന്നു.

Read More: കാനം ‘പോസ്റ്റ്’; ആലപ്പുഴയില്‍ സിപിഐ സെക്രട്ടറിക്കെതിരെ പോസ്റ്ററുകള്‍

പൊലീസ് സ്റ്റേഷൻ മാർച്ച് ജില്ലാ നേതൃത്വം സ്വന്തം നിലയിൽ ഡിഐജി ഓഫീസ് മാർച്ചാക്കി മാറ്റിയെന്നും മാർച്ചിന്‍റെ ഉദ്ഘാടനം കഴിഞ്ഞ് ഏറെ വൈകി അക്രമം നടന്നത് ജില്ലാ കമ്മിറ്റിയുടെ വീഴ്ചയായി തന്നെയാണ് സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നത്. പാർട്ടി തലത്തിൽ തെറ്റിദ്ധരിപ്പിക്കലുണ്ടായെന്നും സംസ്ഥാന നേതൃത്വം ആരോപിക്കുന്നു. സംഭവത്തെക്കുറിച്ചുള്ള കലക്ടറുടെ റിപ്പോർട്ട് കിട്ടിയ ശേഷം പാർട്ടിക്കുള്ളിൽ അന്വേഷണവും നടപടികളും ഉണ്ടായേക്കും.

കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന സിപിഐ ജില്ലാ എക്സിക്യൂട്ടീവിലും മണ്ഡലം ഭാരവാഹികളുടെ യോഗത്തിലും സംസ്ഥാന നേതൃത്വത്തിനെതിരെ കനത്ത വിമർശനം ഉയർന്നിരുന്നു. പാര്‍ട്ടി തീരുമാനത്തെയാണ് കാനം രാജേന്ദ്രന്‍ തള്ളിപ്പറഞ്ഞതെന്നും ലാത്തിച്ചാര്‍ജ് വിഷയത്തില്‍ സിപിഐ സംസ്ഥാന നേതൃത്വം പരസ്യമായി മാപ്പ് പറയണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന നേതൃത്വം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

Read More: ‘വീട്ടിലിരുന്ന എംഎൽഎയെ അല്ല മർദ്ദിച്ചത്’; പൊലീസിനെ വിമർശിക്കാതെ കാനം രാജേന്ദ്രൻ

സിപിഐ എംഎൽഎ എൽദോ എബ്രഹാമിനെ പൊലീസ് മർദിച്ച സംഭവത്തിൽ പൊലീസിനെ കുറ്റപ്പെടുത്താതെയായിരുന്നു പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം. വീട്ടിലിരുന്ന എംഎൽഎയെ അല്ല പൊലീസ് മർദിച്ചതെന്നും മാധ്യമങ്ങളുടെ ട്യൂണനുസരിച്ച് തുള്ളുന്ന പാർട്ടിയല്ല സിപിഐ എന്നും കാനം രാജേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു.

“പ്രതിപക്ഷത്തെ പോലെ പ്രവർത്തിക്കാനാകില്ല. ഞങ്ങളും സർക്കാരിന്റെ ഭാഗമാണ്. പക്വതയോടെയെ സിപിഐ പ്രതികരിക്കൂ. അനീതിയെ എതിർക്കേണ്ടത് രാഷ്ട്രീയ പാർട്ടികളുടെ കടമയാണ്. ഇതിനിടയിൽ പൊലീസ് നടപടി നേരിടേണ്ടി വരും,” കാനം രാജേന്ദ്രൻ പറഞ്ഞു.

അതേസമയം, എം​എ​ല്‍​എ​ക്ക് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ല്‍ അ​ന്ന് ത​ന്നെ മു​ഖ്യ​മ​ന്ത്രി പിണറായി വിജയനെ പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് കാ​നം രാ​ജേ​ന്ദ്ര​ന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മ​ർ​ദ​നം ന​ട​ന്ന് ര​ണ്ട് മ​ണി​ക്കൂ​റി​ന​കം സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച ശേ​ഷം ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു​ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​തി​ന് അ​പ്പു​റം പി​ന്നെ എ​ന്തു​വേ​ണ​മെ​ന്നും കാ​നം ചോ​ദി​ച്ചു. മു​ഖ്യ​മ​ന്ത്രി ഇ​തി​നോ​ട​കം അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെന്നും അ​തിന്റെ റി​പ്പോ​ർ​ട്ട് വ​ര​ട്ടെ​യെ​ന്നും കാ​നം പ​റ​ഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.