സിപിഐ കൊല്ലം ജില്ല സെക്രട്ടറി അനിരുദ്ധനെ മാറ്റി; ചുമതല മുല്ലക്കരയ്ക്ക്

സിപിഐയുടെ സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണ് അനിരുദ്ധനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത്

കൊല്ലം: എൻ അനിരുദ്ധനെ കൊല്ലം ജില്ലാ സെക്രട്ടറി സിപിഐ മാറ്റി. ചുമതല മുതിർന്ന നേതാവും കൊല്ലം ജില്ലയിലെ ചടയമംഗലം നിയോജകമണ്ഡലത്തിൽ നിന്നുളള എംഎൽഎയുമായ മുല്ലക്കര രത്നാകരന് നൽകി.

സിപിഐയുടെ സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണ് അനിരുദ്ധനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത്. അനിരുദ്ധനെ സ്ഥാനത്ത് നിന്ന് മാറ്റാൻ സംസ്ഥാന എക്സിക്യുട്ടീവ് നേരത്തെ തന്നെ നിർദ്ദേശിച്ചിരുന്നു. എന്നാൽ കൊല്ലം ജില്ലാക്കമ്മിറ്റി അനിരുദ്ധനൊപ്പം ഉറച്ച് നിന്നതോടെയാണ് തീരുമാനം നടപ്പാകാതെ പോയത്.

അനിരുദ്ധനെ മാറ്റാനുളള തീരുമാനം വിഭാഗീയതയുടെ ഭാഗമാണെന്നാണ് പാർട്ടിക്കുളളിൽ നിന്ന് തന്നെ ഉയരുന്ന വിമർശനം. എന്നാൽ സംസ്ഥാന എക്സിക്യുട്ടീവിന്റെ തീരുമാനത്തിനോട് അനുകൂലമായി പിന്നീട് കൊല്ലം ജില്ലാ കൗൺസിലും തീരുമാനം എടുത്തതോടെയാണ് അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cpi removed anirudhaan from kollam district secretary post

Next Story
കൊല്ലത്ത് രണ്ട് വിദ്യാർത്ഥികൾ കടലിൽ മുങ്ങിമരിച്ചുKarnataka bus accident, bus accident Karnataka, Karnataka accident, India news, കെഎസ്ആർടിസി, കർണ്ണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com