തൃ​ശൂ​ർ: മ​ക​ളു​ടെ ആ​ഡം​ബ​ര വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗീ​ത ഗോ​പി എം​എ​ൽ​എ​യെ സിപിഐ ജില്ലാ എക്സിക്യുട്ടീവ് താക്കീത് ചെയ്തു. പാ​ർ​ട്ടി നി​ല​പാ​ടി​നും പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​നും വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ച്ച എം​എ​ൽ​എ​ക്ക് വീ​ഴ്ച​പ​റ്റി​യെ​ന്ന വി​ല​യി​രു​ത്ത​ലിനെ തുടർന്നാണു നടപടി.

സ്വർണത്തിലുള്ള നിരവധി ആടയാഭരണങ്ങളാൽ അണിഞ്ഞൊരുങ്ങിയ വധുവിന്റെ വിവാഹ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു ആഢംബര വിവാഹങ്ങളെ ശക്തിയുക്തം എതിർക്കുന്ന സിപിഐയെ വെട്ടിലാക്കിയിരിക്കുകയാണ് എംഎൽഎയുടെ പ്രവർത്തി.

വിവാഹത്തിനെതിരെ സിപിഐയിലെ ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് നടപടി. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലടക്കം വിവാഹ ധൂർത്തിനെതിരെ സിപിഐ അതിശക്തമായി രംഗത്ത് വന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.