തിരുവനന്തപുരം: സിപിഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊല്ലത്ത് തുടക്കമാകും. വൈകിട്ട് 5 മണിക്ക് കൊല്ലം ആശ്രാമം മൈതാനത്തെ സി.കെ.ചന്ദ്രപ്പന്‍ നഗറില്‍ സമ്മേളനത്തിന് പതാക ഉയരും. സാഹിത്യകാരന്‍ പെരുമാള്‍ മുരുകനാണ് വൈകിട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക.

26 ന് രാവിലെ 11 മണിക്ക് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ള ഇടതുപക്ഷ പാര്‍ട്ടി നേതാക്കള്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.

ബിജെപിയ്‌ക്കെതിരെ മതേതര ജനാധിപത്യ സംഘടനകളെ ഒന്നിപ്പിക്കണമെന്നാണ് കരട് രാഷ്ട്രീയ പ്രമേയം ആഹ്വാനം ചെയ്യുന്നത്. ഫാസിസത്തെ എതിര്‍ക്കാന്‍ വിശാലമായ അടിത്തറയുളള പ്രതിരോധം വേണം. കരട് രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസിന്റെ പേര് പരാമര്‍ശിക്കുന്നില്ലെങ്കിലും കോണ്‍ഗ്രസിനെ ഒഴിവാക്കികൊണ്ട് ഇത്തരം ഒരു സഖ്യം സാധ്യമാകില്ലെന്നാണ് സിപിഐ നിലപാട്. ബിജെപിയെ എതിര്‍ക്കുന്ന കക്ഷികളുടെ ജാതകം നോക്കേണ്ട കാര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ