തിരുവനന്തപുരം: പുതുവൈപ്പ് എൽപിജി ടെർമിനലിനെതിരെ നടക്കുന്ന സമരത്തിനു നേരെ ഉണ്ടായ ക്രൂരമായ പോലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രം ജനയുഗം. പുതുവൈപ്പിലെ പോലീസിന്‍റെ നടപടി എൽഡിഎഫിന്‍റെ നയങ്ങളെ വികൃതവും അപഹാസ്യവുമാക്കിയെന്ന് ജനയുഗത്തിന്‍റെ മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. പൊലീസ് നടപടിക്കെതിരെ ഇന്നലെ സിപിഐ ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തിയതിന് പിന്നാലെയാണ് ജനയുഗം മുഖപ്രസംഗം എഴുതിയിരിക്കുന്നത്.

സർക്കാരിന്‍റെ പോലീസ് നയം മുഖ്യമന്ത്രി പ്രവൃത്തിയിലൂടെ കാണിച്ച് കൊടുക്കണം. സിംഗൂരിൽ നിന്നും നന്ദിഗ്രാമിൽ നിന്നും പാഠമുൾക്കൊള്ളാൻ ഇടതുപക്ഷം തയാറാകണം- ജനയുഗം വ്യക്തമാക്കി. പോലീസ് അതിക്രമത്തെക്കുറിച്ച് നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും മുഖപ്രസംത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പു​​​തു​​​വൈ​​​പ്പി​​​ൽ ന​​​ര​​​നാ​​​യാ​​​ട്ടി​​​ന് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളാ​​​യ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പേ​​​രി​​​ൽ ന​​​ട​​​പ​​​ടി​​​യെ​​​ടു​​ക്ക​​​ണമെന്ന് ഇന്നലെ സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ ആവശ്യപ്പെട്ടിരുന്നു. ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ന്‍റെ പേ​​​രി​​​ൽ പോ​​​ലീ​​​സ് കാ​​​ണി​​​ച്ച​​​ത് ക്രൂ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി​​​യാ​​​ണെന്നും ജാ​​​ഥ പോ​​​കു​​​ന്ന​​​തി​​​ന്‍റെ പി​​​റ​​​കെ പോ​​​യി അ​​​ടി​​​ക്കു​​​ന്ന പോ​​​ലീ​​​സ് എ​​​ൽ​​​ഡി​​​എ​​​ഫി​​​നെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തി പ്ര​​​തിഛാ​​​യ ത​​​ക​​​ർ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണെന്നും കാനം കുറ്റപ്പെടുത്തിയിരുന്നു.

പുതുവൈപ്പ്‌ എൽപിജി ടെർമിനൽ വിരുദ്ധ ഉപരോധ സമരം നൂറാം നാളിലേക്ക്‌ കടക്കുന്നതിന്റെ ഭാഗമായി സമരപന്തലിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്തതും കാനം രാജേന്ദ്രനായിരുന്നു. പുതുവൈപ്പിനിൽ അതിജീവനത്തിനായി ജനങ്ങൾ സമരം നടത്തുമ്പോൾ നിലവിലുള്ള നിയമങ്ങളൊന്നും തങ്ങൾക്ക്‌ ബാധകമല്ലെന്നുള്ള തരത്തിൽ ഒരു പൊതുമേഖലാ സ്ഥാപനം നിലപാട്‌ കൈക്കൊളളുന്നത്‌ എന്തിന്റെ അടിസ്ഥാനത്തിലാണെന്ന്‌ മനസിലാകുന്നില്ലെന്നും ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ ജനങ്ങളുടെ വികാരത്തിനൊപ്പം തീരുമാനമെടുക്കണമെന്നും അന്ന് കാനം അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം സര്‍ക്കാരുമായി ചര്‍ച്ചയ്ക്കു തയാറെന്നു പുതുവൈപ്പ് സമരസമിതി അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തു ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നു സമരസമിതി നേതാക്കൾ അറിയിച്ചു. നേരത്തെ, കൊച്ചിയിൽ ചർച്ച നടത്തിയാലേ പങ്കെടുക്കൂവെന്ന് എന്നായിരുന്നു സമരസമിതി പറഞ്ഞിരുന്നത്. തിങ്കളാഴ്ച രാത്രിയോടെയാണു നിലപാടു മാറ്റിയത്.

അതിനിടെ, പുതുവൈപ്പിനിൽ അറസ്റ്റിലായ ജനകീയസമിതി പ്രവർത്തകരെ ഹാജരാക്കിയ ഞാറയ്ക്കൽ കോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. 80 പേർക്കും ജാമ്യം അനുവദിച്ചപ്പോൾ റിമാൻഡ് ചെയ്യണമെന്ന ആവശ്യത്തിൽ സമരക്കാർ ഉറച്ചുനിന്നു. ഒടുവിൽ തിങ്കളാഴ്ച ഉച്ചതിരിഞ്ഞു മൂന്നരയ്ക്ക് വീണ്ടും ചേർന്ന കോടതി പത്തു നിമിഷങ്ങൾക്കകം കോടതി പരിസരത്തുനിന്ന് പിരിഞ്ഞു പോകണമെന്ന് കർശന നിർദേശം നൽകുകയായിരുന്നു.
ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നാണ് സമരക്കാർ അറിയിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ