കൊല്ലം: സിപിഐ ദേശീയ കൗൺസിലില്‍ നിന്ന് മുന്‍മന്ത്രി സി.ദിവാകരനെ ഒഴിവാക്കി. ഇതിനെതിരെ പരസ്യമായി അതൃപ്തി രേഖപ്പെടുത്തി അദ്ദേഹം രംഗത്തെത്തി. ആരുടേയും സഹായത്തോടെ കൗണ്‍സിലില്‍ തുടരേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘സുധാകര്‍ റെഡ്ഢിയുടെയോ മറ്റോ സഹായത്തില്‍ തുടരണമെന്ന് ആഗ്രഹമില്ല. എനിക്ക് ഗോഡ്ഫാദര്‍മാരില്ല. പാര്‍ട്ടിക്കാരനാണ്, ചിലപ്പോള്‍ കമ്മിറ്റിയില്‍ വരും, ചിലപ്പോള്‍ പുറത്തുവരും. ഒരു ഗോഡ്ഫാദറിനേയും ഞാന്‍ അംഗീകരിക്കില്ല. ഒഴിവാക്കിയാലും നിര്‍ത്തിയാലും കുഴപ്പമില്ല. ഇന്ത്യന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നല്ലല്ലോ ഒഴിവാക്കിയത്’, ദിവാകരന്‍ പറഞ്ഞു.

തുടര്‍ന്ന് കേരളത്തില്‍ നിന്നുളള പ്രതിനിധി സമ്മേളനത്തില്‍ നിന്നും അദ്ദേഹം വിട്ടുനിന്നു. ദിവാകരനെ കൂടാതെ സി.എൻ.ചന്ദ്രൻ,​ സത്യൻ മൊകേരി,​ കമലാ സദാനന്ദൻ, സി.എൻ.ജയദേവൻ എന്നിവരേയും ഒഴിവാക്കി. വലിയ നേതാവ് ഒന്നുമല്ലെങ്കിലും കൗണ്‍സിലില്‍ തുടരണമെന്ന് ആഗ്രഹം ഉണ്ടായിരുന്നതായി ചന്ദ്രന്‍ പറഞ്ഞു.

കേരളത്തിൽ നിന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ അടക്കം അഞ്ച് പുതുമുഖങ്ങളെ ദേശീയ കൗൺസിൽ ഉൾപ്പെടുത്തുകയും ചെയ്തു. കെ.പി.രാജേന്ദ്രൻ,​ എൻ.രാജൻ,​ എൻ.അനിരുദ്ധൻ,​ പി.വസന്തം, മഹേഷ് കക്കത്ത് (കാൻഡിഡേറ്റ് അംഗം)​ എന്നിവരാണ് കേരളത്തിൽ നിന്ന് ദേശീയ കൗൺസിലിൽ ഇടംപിടിച്ച മറ്റുള്ളവർ. പ​ന്ന്യൻ ര​വീ​ന്ദ്രൻ, കാ​നം രാ​ജേ​ന്ദ്രൻ, കെ.​ഇ.ഇ​സ്മാ​യിൽ, ബി​നോ​യ് വി​ശ്വം എ​ന്നി​വ​രാ​ണ് ഇ​പ്പോൾ ദേ​ശീയ എ​ക്സി​ക്യൂ​ട്ടി​വിൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്.

സി.​എൻ.ജ​യ​ദേ​വൻ, സി.​എ.കു​ര്യൻ, ടി.​വി.ബാ​ലൻ, ജെ.ചി​ഞ്ചു​റാ​ണി, കെ.പ്ര​കാ​ശ് ബാ​ബു, കെ.രാ​ജൻ എ​ന്നി​വ​രെ ദേ​ശീയ കൗൺ​സി​ലിൽ നിലനിർത്തി. സി.​എ.കു​ര്യൻ കൺ​ട്രോൾ ക​മ്മി​ഷ​നി​ലും അം​ഗ​മാ​ണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.