അസാധാരണമായ സാഹചര്യങ്ങളിൽ അസാധരാണമായ നടപടികൾ വേണ്ടി വരുമെന്ന് വ്യക്തമാക്കി സി പി ഐ. തോമസ് ചാണ്ടി പങ്കെടുക്കുന്ന മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാതെ ബഹിഷ്ക്കരിച്ച സി പി ഐ നിലപാട് വ്യക്തമാക്കി

മുന്നണി സംവിധാനത്തിൽ ഒരു കക്ഷിയോടും വ്യക്തിയോടും എതിർപ്പില്ലെന്നും നിലപാടുകളിലാണ് പ്രശ്നമെന്നും സി പി ഐയുടെ നിയമസഭാ കക്ഷി നേതാവായ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ വ്യക്തമാക്കി. സി പി ഐയുടെ നാല് മന്ത്രിമാരും നിയമസഭായോഗം ബഹിഷ്ക്കരിച്ചിരുന്നു. ഇതിനെ കുറിച്ച് അസാധരണ സംഭവമെന്ന് മുഖ്യമന്ത്രി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു റവന്യൂ മന്ത്രി.

തോമസ് ചാണ്ടി രാജിവെയ്ക്കാൻ ഉപാധികൾ മുന്നോട്ട് വച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് ജനാധിപത്യ സംവിധാനത്തിൽ രാജിവച്ച് ഒഴിയുന്നവർ ഉപാധികളോടെ രാജിവെയ്ക്കുന്നതായി ഞാൻ കേട്ടിട്ടില്ല എന്നായിരുന്നു ചന്ദ്രശേരന്രെ മറുപടി. തോമസ് ചാണ്ടിയെ ബഹിഷ്ക്കരിക്കുമോ എന്നചോദ്യത്തിന് വ്യക്തികളോടല്ല നിലപാടുകളോടാണ് വിയോജിപ്പെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്തുകൊണ്ടാണ് വരാത്തത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുമായി അഭിപ്രായ വ്യത്യാസമില്ല. കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടില്ല എന്നതിന്രെ തെളിവാണ് മുഖ്യമന്ത്രിയെ അറിയിച്ചത്. ഉത്തരവാദിത്വബോധത്തോടെയാണ് കത്ത് നൽകുക എന്ന കാര്യം ചെയ്തത്. ജനങ്ങൾ തീരുമാനിക്കട്ടെ. റവന്യൂ വകുപ്പിന് എന്തൊക്കെ നടപടി സ്വീകരിക്കാമോ അതൊക്കെ സ്വീകരിച്ച് തന്നെയാണ്  മുന്നോട്ട് പോകുന്നത്.
അസാധാരണമായ കാര്യങ്ങൾ നടന്നതുകൊണ്ടാണ്  വിട്ടു നിന്നത്. അസാധരണം എന്നാൽ സാധരണമല്ലാത്തത് എന്നെ അർത്ഥമുളളൂ, എന്ന് അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ