സിപിഐ മലപ്പുറം സമ്മേളനത്തിൽ വെട്ടിനിരത്തൽ; പ്രമുഖർ കൗൺസിലിൽ നിന്ന് പുറത്ത്

പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നവർ തിരിച്ചറിയപ്പെടുമെന്ന് കെഇ ഇസ്‌മായിലിന്റെ ഒളിയമ്പ്

മ​ല​പ്പു​റം:സിപിഐ സംസ്ഥാന കൗൺസിലിൽ നിന്ന് പല പ്രമുഖ നേതാക്കളെയും ഒഴിവാക്കി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അടുത്ത അനുയായിയും ഇടുക്കി ജില്ല കമ്മിറ്റി അംഗവുമായ വാഴൂർ സോമനെ ഒഴിവാക്കിയത് കാനത്തിന് കടുത്ത തിരിച്ചടിയായി.

അഴിമതി ആരോപണങ്ങളെ തുടർന്നാണ് ഇദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് വിവരം. ഇതിന് പുറമേ ഇസ്‌മായിൽ പക്ഷത്ത് നിന്നുളള എംപി അച്യുതനെയും ഇത്തവണ സംസ്ഥാന കൗൺസിലിൽ എടുത്തിട്ടില്ല. അതേസമയം പ്രവർത്തന റിപ്പോർട്ടിൽ കെഇ ഇസ്മായിലിനെ കുറ്റപ്പെടുത്തിയ കൺട്രോൾ കമ്മിഷനിലെ പ്രധാനികളെയും നീക്കി.

കമ്മിഷൻ ചെയർമാൻ വെളിയം രാജനും കൺവീനർ എകെ ചന്ദ്രനെയുമാണ് നീക്കിയത്. കൺട്രോൾ കമ്മിഷന്റെ റിപ്പോർട്ട് തളളിയ സംസ്ഥാന സമ്മേളന പ്രതിനിധികളോട് കെഇ ഇസ്‌മായിൽ നന്ദി പറഞ്ഞു. കാനത്തെ ഗോഡ്ഫാദർ എന്ന് വിമർശിച്ച ബിജിമോൾ എംഎൽഎ വീണ്ടും സംസ്ഥാന കൗൺസിലിലേക്ക് തിരികെയെത്തിയത് കാനത്തിനുളള തിരിച്ചടിയായി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cpi malapuram state conference state council

The moderation of comments is automated and not cleared manually by malayalam.indianexpress.com