എറണാകുളം: മുഖ്യമന്ത്രിക്ക് പിണറായി വിജയന് എതിരെ അപീകീർത്തി പരമായ പരാമർശം നടത്തി സിപിഐ എറണാകുളം ജില്ല സെക്രട്ടറി പി.രാജു നിലപാട് മാറ്റി. മുഖ്യമന്ത്രിക്ക് എതിരെ താൻ അത്തരത്തിലുള്ള ഒരു പരമാർശവും നടത്തിയിട്ടില്ല എന്ന് പി. രാജു അൽപ്പസമയം മുൻപ് പറഞ്ഞു. താൻ പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങളിൽ വന്നതെന്നും രാജു പറഞ്ഞു. ഇത് സംബന്ധിച്ച് പാർട്ടിക്ക് കൃത്യമായ വിശദീകരണം നൽകുമെന്ന് പി. രാജു പറഞ്ഞു.

ഇ​ട​യ്ക്കി​ട​യ്ക്ക് പേ​ടി​ച്ച് പ​നി വ​രു​ന്ന​യാ​ളാ​ണ് മു​ഖ്യ​മ​ന്ത്രി​യെ​ന്നാ​യി​രു​ന്നു രാ​ജു​വി​ന്‍റെ പ​രാ​മ​ർ​ശം . എന്നാൽ ഇത് സംബന്ധിച്ച് പി. രാജുവിനോട് കാനം രാജേന്ദ്രൻ വിശദീകരണം തേടിയുരുന്നു. സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധ​ന പ്ര​ശ്ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ ഗ​വ​ർ​ണ​ർ വി​ളി​ച്ചു​വ​രു​ത്തി​യ​പ്പോ​ൾ, ഗ​വ​ർ​ണ​റെ കാ​ണാ​നാ​യി രാ​ജ്ഭ​വ​നി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യു​ടെ ന​ട​പ​ടി​യെ​യാ​ണ് പി.​രാ​ജു വി​മ​ർ​ശി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​പ​ദേ​ശ​ക​ർ​ക്കു നേ​രെ​യും രാ​ജു വി​മ​ർ​ശ​ന​ങ്ങ​ളു​യ​ർ​ത്തി. മ​ന്ദ​ബു​ദ്ധി​ക​ളെ​ന്നാ​ണ് ഉ​പ​ദേ​ശ​ക​രെ രാ​ജു വി​ശേ​ഷി​പ്പി​ച്ച​ത്. കഴിഞ്ഞ ദിവസം പണിമുടക്കിയ കെസ്ആർടിസി ജീവനക്കാരെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് എഐടിയുസി നടത്തുന്ന രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു പി.രാജു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ