തിരുവനന്തപുരം: മന്ത്രിയെ പാർട്ടി നിയന്ത്രിക്കുന്നതിന് പകരം മന്ത്രി പാർട്ടിയെ നിയന്ത്രിച്ചാലുണ്ടാകുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴത്തെ കുഴപ്പങ്ങൾക്ക് കാരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു, എൻസിപിയുടെ മന്ത്രി തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ അടിസ്ഥാനത്തിലുയർന്ന ചോദ്യത്തിനായിരുന്നു കാനത്തിന്റെ പരിഹാസം.
മന്ത്രി തോമസ് ചാണ്ടിയുടെ വിഷയത്തിൽ എൽഡിഎഫ് തീരുമാന പ്രകാരം മുഖ്യമന്ത്രി ഉചിതമായ തീരുമാനം കൈക്കൊളളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിപിഐ സെക്രട്ടറി പറഞ്ഞു. സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകത്തിൽ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്ന ഹൈക്കോടതി പരാമർശം ഗൗരവമുളളതാണെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു..
ഒരു മുന്നണയിൽ ഓരോ കക്ഷിയുമാണ് മന്ത്രിമാരെ തീരുമാനിക്കുന്നത്. അവരെ മാറ്റുന്ന കാര്യവും അതാത് പാർട്ടികളാണ് തീരുമാനിക്കുന്നത്. ഏതു കാര്യത്തിലും പരസ്യമായി പറയേണ്ട കാര്യങ്ങൾ പരസ്യമായി പറയാനും മുന്നണിയോഗത്തിൽ പറയേണ്ട കാര്യങ്ങൾ വ്യക്തമായി ഉന്നയിക്കാനും ആർജ്ജവമുളള പാർട്ടിയാണ് സിപിഐ എന്നും അദ്ദേഹം അവകാശപ്പെട്ടു.
നവംബർ 12ന് ചേർന്ന എൽഡിഎഫ് യോഗത്തിൽ സിപിഐ ഉന്നയിച്ച വിഷയങ്ങൾ മാധ്യമങ്ങളുമായി പങ്ക് വയ്ക്കാൻ ആഗ്രഹിക്കുന്നില്ല. വിശദമായ ചർച്ചയ്ക്കു ശേഷമാണ് അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയത്. ആ ചുമതല അദ്ദേഹം നിറവേറ്റുക തന്നെ ചെയ്യുമെന്നും കാനം പറഞ്ഞു.
മന്ത്രി പാർട്ടിയെ നിയന്ത്രിക്കുന്നതാണ് ഇപ്പോഴത്തെ കുഴപ്പമെന്ന് കാനം
തോമസ് ചാണ്ടിയെ പിന്തുണയ്ക്കാനുളള എൻസിപി തീരുമാനത്തെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.