പാളയത്തില്‍ പടയ്ക്കിടെ സിപിഐ നിര്‍വാഹക സമിതി ഇന്ന് ചേരും

തോ​​​മ​​​സ് ചാ​​​ണ്ടി​​​യു​​​ടെ രാ​​​ജി​​വി​​​ഷ​​​യ​​​ത്തി​​​ൽ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ൽ ഉ​​​ട​​​ലെ​​​ടു​​​ത്ത ത​​​ർ​​​ക്കം തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെയാണ് യോഗം

Kanam Rajendran,കാനം രാജേന്ദ്രന്‍, AK Balan,എകെ ബാലന്‍, Cartoon Controversy,കാർട്ടൂണ്‍ വിവാദം, Franco Bishop,ബിഷപ്പ് ഫ്രാങ്കോ, ie malayalam,

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തോ​​​മ​​​സ് ചാ​​​ണ്ടി​​​യു​​​ടെ രാ​​​ജി​​വി​​​ഷ​​​യ​​​ത്തി​​​ൽ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ൽ ഉ​​​ട​​​ലെ​​​ടു​​​ത്ത ത​​​ർ​​​ക്കം തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ സി​​​പി​​​ഐ സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂട്ടീ​​​വ് ഇ​​​ന്നു ചേ​​​രും. മ​​​ന്ത്രി​​​സ​​​ഭായോ​​​ഗം ബ​​​ഹി​​​ഷ്ക​​​രി​​​ച്ച പാ​​​ർ​​​ട്ടി മ​​​ന്ത്രി​​​മാ​​​രു​​​ടെ നി​​​ല​​​പാ​​​ട് സി​​​പി​​​ഐ​​​യി​​​ലും ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ലും ഏ​​​റെ വി​​​വാ​​ദം സൃ​​​ഷ്ടി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു യോ​​​ഗം ചേ​​​രു​​​ന്ന​​​ത്.
മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം ബ​​​ഹി​​​ഷ്ക​​​രി​​​ക്കാ​​​നു​​​ള്ള പാ​​​ർ​​​ട്ടി തീ​​​രു​​​മാ​​​ന​​​ത്തി​​​നെ​​​തി​​​രേ സി​​​പി​​​ഐ ദേ​​​ശീ​​​യ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗം കെ.​​​ഇ.​ ഇ​​​സ്മ​​​യി​​​ൽ രം​​​ഗ​​​ത്തു​​​വ​​​ന്ന​​​തു യോ​​​ഗ​​​ത്തി​​​ൽ പ്ര​​​ധാ​​​ന ച​​​ർ​​​ച്ച​​​യാ​​​കും.

കെ.ഇ.ഇസ്മയിലിന്റെ നിലപാടിനെ തളളി സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു രംഗത്തെത്തിയതും സ്ഥിതി വഷളാക്കിയിരുന്നു. സംഘടനാപരമായ അറിവില്ലായ്മയും ജാഗ്രതക്കുറവും കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണമെന്നാണ് പ്രകാശ് ബാബു വ്യക്തമാക്കിയത്. അതേസമയം തോമസ് ചാണ്ടി വിഷയത്തിൽ സിപിഐയിൽ ഭിന്നതയുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം വേണ്ടെന്ന് പാർട്ടി ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ വ്യക്തമാക്കി. തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച കെ.ഇ.ഇസ്‌മയിലിന്‍റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും പന്ന്യൻ പറഞ്ഞു.

ചാണ്ടിയുടെ രാജി വൈകിയിട്ടില്ലെന്നായിരുന്നു കെ.ഇ.ഇസ്മയില്‍ വ്യക്തമാക്കിയത്. ‘തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ല. പ്രശ്‌നങ്ങള്‍ പരിശോധിക്കാനുള്ള സാവകാശം മാത്രമേ എടുത്തിട്ടുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചത് സിപിഐയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്യും. തന്നോടു പറഞ്ഞിരുന്നെങ്കിലും നേതൃത്വത്തില്‍ എല്ലാവരും ഇക്കാര്യം അറിഞ്ഞിരിക്കാനിടയില്ലെന്നും’ ഇസ്മയില്‍ തുറന്നടിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cpi executive meeting will held today

Next Story
മാവോയിസ്റ്റ് ഭീഷണി; പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ വർധിപ്പിച്ചുmaoist attack, maoist, wayanad, maoists police encounter in wayanad, kerala police, wayanad news, ie malayalam, മാവോയിസ്റ്റ് ഏറ്റുമുട്ടൽ, വയനാട്, കേരള പൊലീസ്, iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers
The moderation of comments is automated and not cleared manually by malayalam.indianexpress.com