തിരുവനന്തപുരം: സംസ്ഥാന ബാലവകാശ കമ്മിഷൻ നിയമന വിഷയത്തിൽ ആരോഗ്യമന്ത്രി കെ.കെ.ശൈലജ തന്നിഷ്ടം കാട്ടിയെന്ന് സിപിഐ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സിപിഐ കത്തയച്ചു.

തങ്ങൾ നിർദ്ദേശിച്ച രണ്ട് പേരെ മുഖാമുഖത്തിന് പോലും ക്ഷണിക്കാതെയാണ് മന്ത്രി വയനാട്ടിൽ നിന്നുള്ള സിപിഎം നേതാവിന് നിയമനം നൽകാൻ തീരുമാനിച്ചതെന്നാണ് കുറ്റപ്പെടുത്തൽ. ഈ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി അധികാരം ദുർവിനിയോഗം ചെയ്തെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് പറഞ്ഞത് വൻ വിവാദമായിരുന്നു.

എന്നാൽ ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ചിൻ്റെ പരാമർശം നീക്കം ചെയ്തതോടെയാണ് മന്ത്രി രാജിവയ്ക്കാതെ രക്ഷപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ