കൊച്ചി: ചാലക്കുടി രാജീവ് വധക്കേസിൽ പ്രമുഖ അഭിഭാഷകൻ സി.പി.ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസ് ഡയറിയും അന്വേഷണ റിപ്പോർട്ടും അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിരുന്നു.
റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനായ ചാലക്കുടി സ്വദേശി രാജീവിന്റെ കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചന കുറ്റമാണ് സി.പി.ഉദയഭാനുവിന് എതിരെ ചുമത്തിയിരിക്കുന്നത്.
നേരത്തേ കേസിൽ സി.പി.ഉദയഭാനുവിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. രാജീവിനെ കൊലപ്പെടുത്തിയ പ്രതികളുമായി ഫോണിൽ സംസാരിച്ചത് ഗൂഢാലോചനയുടെ തെളിവല്ലെന്നായിരുന്നു ഉദയഭാനുവിന് വേണ്ടി അഭിഭാഷകർ കോടതിയിൽ വാദിച്ചത്.