കാസര്‍കോട് പശുക്കടത്ത് ആരോപിച്ച് അക്രമവും കൊളളയും; അരലക്ഷം രൂപ തട്ടിപ്പറിച്ചു

കര്‍ണാടകയില്‍നിന്നും രണ്ടു പശുക്കളും ഒരു പശുക്കിടാവുമായി പിക്കപ്പ് വാനില്‍ കാസര്‍കോട്ടേക്ക് വരികയായിരുന്നു

bengal cow lynching news, ആൾക്കൂട്ട ആക്രമണം, Two lynched in West Bengal, Cow-theft suspicion, Kolkata news, Kolkata city news, Bengal lynching, Bengal cow theft lynching, cow theft Coochbehar, Indian Express news, ie malayalam, ഐഇ മലയാളം

കാസര്‍കോട്: പശുക്കടത്ത് ആരോപിച്ച് കാസര്‍കോട് രണ്ടു പേര്‍ക്ക് മർദനം. കര്‍ണാടക പുത്തൂര്‍ സ്വദേശികള്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ മര്‍ദിച്ച് പശുക്കളെയും പിക്കപ്പ് വാനും അക്രമികള്‍ കൊണ്ട് പോയി. ‌വാഹനത്തിലുണ്ടായിരുന്ന പണവും മോഷ്ടിച്ചു. വാഹനത്തിലുണ്ടായിരുന്ന 50,000 രൂപയാണ് അക്രമികള്‍ മോഷ്ടിച്ചത്.

തിങ്കളാഴ്ച രാവിലെ ഇവര്‍ കർണാടകയില്‍നിന്നും രണ്ടു പശുക്കളും ഒരു പശുക്കിടാവുമായി പിക്കപ്പ് വാനില്‍ കാസര്‍കോട്ടേക്ക് വരികയായിരുന്നു. ഇവരെ പിന്തുടര്‍ന്ന ഏഴംഗ സംഘം തടഞ്ഞു നിര്‍ത്തി മർദിക്കുകയായിരുന്നു. പശുവളര്‍ത്ത് കേന്ദ്രം നടത്തുന്ന ഹാരിസിന്റെ വീട്ടില്‍ ഏല്‍പ്പിക്കാനായി മറ്റൊരാള്‍ ഏൽപ്പിച്ച പണമാണ് അക്രമിസംഘം തട്ടിപ്പറിച്ചതെന്നാണ് പരാതി.

സംഭവത്തില്‍ ബദിയടുക്ക പൊലീസില്‍ പരാതി നല്‍കി. മർദനമേറ്റവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹ്യുണ്ടായ് ഇയോണ്‍ കാറിലെത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മുമ്പും കാസര്‍കോട് പശുക്കടത്തിന്റെ പേരില്‍ അക്രമം നടന്നിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cow vigilante attacks two in kasaragod robs 50000 rupees

Next Story
‘167 രൂപയുടെ ബക്കാര്‍ഡി റം വിൽക്കുന്നത് 1,240 രൂപയ്‌ക്കോ?’; വാസ്തവം ഇതാണ്Alcohol rate in kerala, rum rate, മദ്യവില, കേരളം, kerala alcohol rate, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com