/indian-express-malayalam/media/media_files/uploads/2021/04/Kerala-High-Court-1.jpg)
കൊച്ചി: പണം നൽകി വാക്സിൻ സ്വീകരിക്കുന്നവർക്ക് രണ്ടാം ഡോസ് നൽകുന്നതിന് 84 ദിവസത്തെ ഇടവേള ബാധകമാക്കേണ്ടതില്ലന്ന് കേരള ഹൈക്കോടതി. ആവശ്യക്കാർക്ക് 28 ദിവസം കഴിഞ്ഞ് വാക്സിൻ നൽകണമെന്ന് കോടതി ഉത്തരവിട്ടു. കോവിൻ പോർട്ടലിൽ ഇതിനാവശ്യമായ മാറ്റം വരുത്താനും കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി.
ജീവനക്കാർക്ക് പണം മുടക്കി ആദ്യ ഡോസ് വാക്സിൻ നൽകിയെന്നും രണ്ടാം ഡോസ് നൽകുന്നതിന് അനുമതി തേടിയിട്ടും ആരോഗൃ വകുപ്പ് നൽകുന്നില്ലന്നും ചുണ്ടിക്കാട്ടി കിറ്റക്സ് കമ്പനി സമർപ്പിച്ച ഹർജികൾ പരിഗണിച്ചാണ് ജസ്റ്റിസ് പി.ബി.സുരേഷ് കുമാറിൻ്റെ ഉത്തരവ്. സർക്കാർ സൗജന്യമായി നൽകുന്ന വാക്സിൻ സ്വീകരിക്കുന്നവർക്ക് 84 ദിവസത്തെ ഇടവേള നിർബന്ധന പരിഗണിക്കുന്നില്ലന്നും കോടതി വ്യക്തമാക്കി.
വിദേശത്ത് ജോലിക്കും പഠനത്തിനുമായി പോകുന്നവർക്കും ആരോഗ്യ പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും കായിക താരങ്ങൾക്കും കേന്ദ്രം ഇളവ് നൽകിയിട്ടുണ്ടന്ന് ചൂണ്ടിക്കാട്ടിയ കോടതി പണം നൽകുന്നവർക്ക് മികച്ച സുരക്ഷയും സംരക്ഷണവും കണക്കിലെടുത്ത് നേരത്തെ വാക്സിൻ ആവശ്യപ്പെടാൻ അവകാശമുണ്ടന്ന് വ്യക്തമാക്കി.
വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണ് ഇളവുകൾ നൽകിയതെന്നും ജീവനക്കാർ ആരും നേരത്തെ വാക്സിൻ ആവശ്യപ്പെട്ട് നിവേദനം നൽകിയിട്ടില്ലന്നുമുള്ള കേന്ദ്ര സർക്കാർ വാദം കോടതി തള്ളി. കോവിഡ് പ്രോട്ടോകോൾ പ്രകാരം വാക്സിൻ എടുക്കാൻ ആരേയും നിർബന്ധിക്കുന്നില്ലന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, സംസ്ഥാനത്തിന് 10,07,570 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 3,41,160, എറണാകുളത്ത് 3,96,640 കോഴിക്കോട് 2,69,770 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് അനുവദിച്ചത്. എറണാകുളത്തേയും കോഴിക്കോട്ടേയും വാക്‌സിന്‍ എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് രാത്രിയോടെ വാക്‌സിന്‍ എത്തുന്നതാണ്. ലഭ്യമായ വാക്‌സിന്‍ വിവിധ ജില്ലകളിലെത്തിച്ചു വരുന്നു. വാക്‌സിന്‍ എത്തിച്ചേരുന്ന മുറയ്ക്ക് എത്രയും വേഗം വാക്‌സിനേഷന്‍ പുനരാരംഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
Also Read: നിപ മാനേജ്മെന്റ് പ്ലാനുമായി ആരോഗ്യ വകുപ്പ്; എല്ലാ ആശുപത്രികളും പ്രോട്ടോക്കോള്‍ പിന്തുടരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.