വോട്ടെണ്ണൽ ദിനത്തിൽ ലോക്ക്ഡൗൺ ഇല്ല; ഹർജികൾ ഹൈക്കോടതി തീർപ്പാക്കി

കുറ്റക്കാർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുമെന്നും അതിനു കോടതിയുടെ പ്രത്യേക നിർദേശം ആവശ്യമില്ലെന്നും ജസ്റ്റിസ് അശോക് മേനോൻ വ്യക്തമാക്കി

covid19, coronavirus, covid restrictions kerala, kerala assembly election 2021, kerala assembly election counting day restrictions, may 2 lock down, vaccine policy, Central government, narendra modi, bjp, pinarayi vijayan, ie malayalam

കൊച്ചി: വോട്ടെണ്ണൽ ദിനത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തീർപ്പാക്കി. ആളുകൾ കൂട്ടംകൂടുന്നതും ആഹ്ളാദപ്രകടനങ്ങളും നിരോധിച്ചിട്ടുണ്ടെന്ന് സർക്കാരും കർശനമാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ സത്യവാങ്മൂലവും കണക്കിലെടുത്താണ് കോടതിയുടെ നടപടി. കുറ്റക്കാർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുമെന്നും അതിനു കോടതിയുടെ പ്രത്യേക നിർദേശം ആവശ്യമില്ലെന്നും ജസ്റ്റിസ് അശോക് മേനോൻ വ്യക്തമാക്കി.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മേയ് ഒന്ന് അർധരാത്രി മുതൽ മേയ് രണ്ട് അർധരാത്രി വരെ ലോക്ക്ഡൗണോ, കർശന നിയന്ത്രണങ്ങളോ വേണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച മൂന്നു ഹർജികളാണ് ജസ്റ്റിസുമാരായ അശോക് മേനോനും സി.എസ്.ഡയസും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. കമ്മിഷന്റെയും സർക്കാരിന്റെയും ഉത്തരവുകൾ തൃപ്തികരമാണെന്ന് കോടതി വിലയിരുത്തി.

Read More: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം: വിജയാഹ്ളാദ പ്രകടനങ്ങള്‍ക്കു വിലക്ക്

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മേയ് ഒന്നാം തീയതി അര്‍ധരാത്രി മുതല്‍ രണ്ടാം തീയതി അര്‍ധരാത്രി വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജികളിലെ ആവശ്യം. കൊല്ലം ആസ്ഥാനമായ ലോ എയിഡ് എന്ന സംഘടനയടക്കമുള്ളവരാണ് ഹര്‍ജിക്കാര്‍.

വോട്ടെണ്ണല്‍ ദിനം വിവിധ പാര്‍ട്ടികളുടെ അണികള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സംസ്ഥാനത്തെ തെരുവുകളിലും കുട്ടംകൂടുമെന്നും ഇത് രോഗവ്യാപനം രുക്ഷമാക്കുമെന്നും പൊലീസിന് നടപടിയെടുക്കാനാവാത്ത സാഹചര്യമുണ്ടാകുമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യമുണ്ട്.

A

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid19 vaccine policy counting day lockdown pleas kerala high court

Next Story
കോവിഡ് വ്യാപനം: സംസ്ഥാനത്ത് ഇന്ന് മുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കുംlockdown,semi lock down,covid,covid 19,കൊവിഡ്,സെമി ലോക്ക് ഡൌണ്,കൊവിഡ് 19,കൊവിഡ് വാക്സിനേഷൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com