തിരുവനന്തപുരം/കൊച്ചി: സ്വകാര്യ ആശുപത്രികള്‍ക്കു കോവിഡ് ചികിത്സയ്ക്ക് ഈടാക്കാവുന്ന പരമാവധി മുറി വാടക സംസ്ഥാന സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. 100 കിടക്കള്‍ക്കു താഴെയുള്ളവ, നൂറിനും മുന്നൂറിനും ഇടയില്‍ കിടക്കകളുള്ളവ, മുന്നൂറിനു മുകളില്‍ കിടക്കകളുള്ളവ എന്നിങ്ങനെ ആശുപത്രികളെ തരം തിരിച്ചാണ് വാടക നിശ്ചയിച്ചത്. 2,645 മുതല്‍ 9,776 രൂപ വരെയാണ് പുതിയ നിരക്കുകള്‍.
നിരക്കുകള്‍ ഇങ്ങനെ
100 കിടക്കകളില്‍ താഴെയുള്ള എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികള്‍: ജനറല്‍ വാര്‍ഡ്- 2645 രൂപ, എസിയില്ലാത്ത രണ്ട് കിടക്കയുള്ള മുറി- 2724 രൂപ, രണ്ട് കിടക്കയുള്ള എസി മുറി- 3174 രൂപ, എസിയില്ലാത്ത സ്വകാര്യ മുറി- 3703 രൂപ, എസിയുള്ള സ്വകാര്യ മുറി- 5290 രൂപ
- 100 കിടക്കകളില്‍ താഴെയുള്ള എന്‍എബിഎച്ച് അക്രഡിറ്റേഷനുള്ള ആശുപത്രികള്‍: ജനറല്‍ വാര്‍ഡ്- 2910 രൂപ, എസിയില്ലാത്ത രണ്ട് കിടക്കയുള്ള മുറി- 2997 രൂപ, രണ്ട് കിടക്കയുള്ള എസി മുറി- 3491 രൂപ, എസിയില്ലാ സ്വകാര്യ മുറി- 4073 രൂപ, എസിയുള്ള സ്വകാര്യ മുറി- 5891 രൂപ
- 100 നും 300 ഇടയില്‍ കിടക്കകളുള്ള എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികള്‍: ജനറല്‍ വാര്‍ഡ്- 2645 രൂപ, എസിയില്ലാത്ത രണ്ട് കിടക്കയുള്ള മുറി- 3678 രൂപ, രണ്ട് കിടക്കയുള്ള എസി മുറി- 4285 രൂപ, എസിയില്ലാത്ത സ്വകാര്യ മുറി- 4999 രൂപ, എസിയുള്ള സ്വകാര്യ മുറി- 7142 രൂപ
- 100 നും 300 ഇടയില്‍ കിടക്കകളുള്ള എന്‍എബിഎച്ച് അക്രഡിറ്റേഷനുള്ള ആശുപത്രികള്‍: ജനറല്‍ വാര്‍ഡ്- 2910 രൂപ, എസിയില്ലാത്ത രണ്ട് കിടക്കയുള്ള മുറി- 4046 രൂപ, രണ്ട് കിടക്കയുള്ള എസി മുറി- 4713 രൂപ, എസിയില്ലാത്ത സ്വകാര്യ മുറി- 5499 രൂപ, എസിയുള്ള സ്വകാര്യ മുറി- 7856 രൂപ
- 300നു മുകളില്‍ കിടക്കകളുള്ള എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികള്‍: ജനറല്‍ വാര്‍ഡ്- 2645 രൂപ, എസിയില്ലാത്ത രണ്ട് കിടക്കയുള്ള മുറി- 4577 രൂപ, രണ്ട് കിടക്കയുള്ള എസി മുറി- 5532 രൂപ, എസിയില്ലാത്ത സ്വകാര്യ മുറി- 6621 രൂപ, എസിയുള്ള സ്വകാര്യ മുറി- 8887 രൂപ
- 300നു മുകളില്‍ കിടക്കകളുള്ള എന്‍എബിഎച്ച് അക്രഡിറ്റേഷനുള്ള ആശുപത്രികള്‍: ജനറല്‍ വാര്‍ഡ്- 2910 രൂപ, എസിയില്ലാത്ത രണ്ട് കിടക്കയുള്ള മുറി- 5035 രൂപ, രണ്ട് കിടക്കയുള്ള എസി മുറി- 5866 രൂപ, എസിയില്ലാത്ത സ്വകാര്യ മുറി- 66841 രൂപ, എസിയുള്ള സ്വകാര്യ മുറി- 9776 രൂപ
കോവിഡ് ചികിത്സയുടെ ഭാഗമായി മുറികളുടെയും സ്യൂട്ടുകളുടെയും നിരക്ക് ആശുപത്രികള്‍ക്കു നിശ്ചയിക്കാമെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ്. ഇതിനെതിരെ ഹൈക്കോടതി നിശിതമായ വിമര്‍ശനമുന്നയിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിരക്ക് നിശ്ചയിച്ചുകൊണ്ട് പുതിയ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ആശുപത്രികളുമായി ആലോചിച്ച് പുതിയ ഉത്തരവിറക്കിയതായി സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് സർക്കാരിന്റെ പഴയ ഉത്തരവ് കോടതി റദ്ദാക്കി.
കോവിഡ് ചികില്‍സാ നിരക്ക് നിയന്ത്രിച്ച് സര്‍ക്കാര്‍ നടപടിക്കെതിരെ പ്രൈവറ്റ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സമര്‍പ്പിച്ച പുനപ്പരിശോധനാ ഹര്‍ജിയാണ് ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്.
സ്വകാര്യ ആശുപത്രികള്‍ക്കു വാങ്ങാവുന്ന പരമാവധി നിരക്ക് നിശ്ചയിച്ചെന്നും മൂന്നു വിഭാഗമായി തിരിച്ചാണ് നിരക്ക് നിശ്ചയിച്ചതെന്നും ആശുപത്രികളും ഒരു പരിധി വരെ പുതിയ ഉത്തരവ് അംഗീകരിച്ചുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പുതിയ ഉത്തരവ് ആറാഴ്ച വരെ തുടരുമെന്നും പരാതികളുണ്ടെങ്കില്‍ സര്‍ക്കാരിനെ സമീപിക്കാമെന്നും അതുവരെ ഹര്‍ജിയില്‍ തീരുമാനമെടുക്കരുതെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
എച്ച്ഡിയു – ഐസിയു നിരക്കുകളില്‍ ഇടപെടാനാവില്ലെന്നു കോടതി വ്യക്തമാക്കി. കേസ് മുന്നാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.