സംസ്ഥാനത്ത് ലോക്ക്ഡൗൺ മേയ് 23 വരെ നീട്ടി, നാലു ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ

തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിൽ 16 നുശേഷം ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടി. മേയ് 23 വരെയാണ് നീട്ടിയത്. നിലവിൽ മേയ് 16 വരെയായിരുന്നു ലോക്ക്ഡൗൺ. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാതെ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗൺ നീട്ടാൻ തീരുമാനമായത്.

തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിൽ 16 നുശേഷം ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനം. രോഗവ്യാപനം കുറയ്ക്കാനാണ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

Read More: സംസ്ഥാനത്ത് 34694 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 93 മരണം

ലോക്ക്ഡൗൺ കാരണമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ അവശ്യ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

“രോഗവ്യാപനം കുറച്ചുകൊണ്ടുവരാനാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ലോക്ക്ഡൗൺ നീട്ടുമ്പോൾ സ്വാഭാവികമായി ജനങ്ങൾ കുറേക്കൂടി വിഷമമനുഭവിക്കുന്ന സാഹചര്യമുണ്ടാവും. ഒന്നാംഘട്ടത്തിലെ അനുഭവം കണക്കിലെടുത്ത് രണ്ടാംഘട്ടത്തിലെ ദുരിതം മറികടക്കാൻ പ്രത്യേക പദ്ധതികൾ നടപ്പാക്കുകയാണ്,” മുഖ്യമന്ത്രി പറഞ്ഞു.

അവശ്യ സാധന കിറ്റ് ജൂണിലും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മേയ് മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ഉടൻ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കിറ്റ് ജൂണിലും വിതരണം ചെയ്യും; പെൻഷൻ വിതരണം ഉടൻ പൂർത്തിയാക്കും

ലോക്ക്ഡൗൺ കാരണമുള്ള ദുരിതം ഒഴിവാക്കാൻ അവശ്യ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

“രോഗവ്യാപനം കുറച്ചുകൊണ്ടുവരാനാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ലോക്ക്ഡൗൺ നീട്ടുമ്പോൾ സ്വാഭാവികമായി ജനങ്ങൾ കുറേക്കൂടി വിഷമമനുഭവിക്കുന്ന സാഹചര്യമുണ്ടാവും. ഒന്നാംഘട്ടത്തിലെ അനുഭവം കണക്കിലെടുത്ത് രണ്ടാംഘട്ടത്തിലെ ദുരിതം മറികടക്കാൻ പ്രത്യേക പദ്ധതികൾ നടപ്പാക്കുകയാണ്,” മുഖ്യമന്ത്രി പറഞ്ഞു.

Read More: Sputnik V Vaccine: Price and Availability: സ്പുട്നിക് വാക്സിൻ വിലയും ലഭ്യതയും; അറിയേണ്ടതെല്ലാം

അവശ്യ സാധന കിറ്റ് ജൂണിലും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മേയ് മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ഉടൻ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

“മേയ് മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ഉടൻ പൂർത്തിയാക്കും. 823, 23,00,000 രൂപയാണ് പെൻഷനായി വിതരണം ചെയ്യുന്നത്. വിവിധ ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായവർക്ക് 1000 രൂപ വീതം ധനസഹായം അനുവദിക്കും,” മുഖ്യമന്ത്രി അറിയിച്ചു.

“ക്ഷേമനിധി സഹായം ലഭിക്കാത്ത ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഒറ്റത്തവണ സഹായമായി 1000 രൂപ നല്‍കും. സാമൂഹ്യ നീതി വകുപ്പിലേയും വനിതാ-ശിശുവികസന വകുപ്പിലേയും അംഗന്‍വാടി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള താല്‍ക്കാലിക ജീവനക്കാര്‍ക്ക് ലോക്ഡൗണ്‍ കാലത്തെ ശമ്പളം മുടങ്ങാതെ നല്‍കും.”

“കുടുംബശ്രീയുടെ 19,500 എഡിഎസുകള്‍ക്ക് ഒരു ലക്ഷം രൂപ വീതം റിവോള്‍വിങ് ഫണ്ട് അനുവദിക്കും കുടുംബശ്രീ വഴിയുള്ള മുഖ്യമന്ത്രിയുടെ ‘സഹായ ഹസ്തം വായ്പാ പദ്ധതി’യിലെ ഈ വര്‍ഷത്തെ പലിശ സബ്സിഡി 93 കോടി രൂപ മുന്‍കൂറായി നല്‍കും. കുടുംബശ്രീയുടെ റീസര്‍ജന്‍റ് കേരള വായ്പാ പദ്ധതിയുടെ ഭാഗമായിട്ടുള്ള ഈ വര്‍ഷത്തെ പലിശ സബ്സിഡി 76 കോടി രൂപ അയല്‍ക്കൂട്ടങ്ങള്‍ക്ക് മുന്‍കൂറായി അനുവദിക്കും. കുടുംബശ്രീ നല്‍കിയ വായ്പകളുടെ തിരിച്ചടവിന് 6 മാസത്തെ മൊറട്ടോറിയത്തിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. കുടുംബശ്രീക്ക് സഹകരണ സ്ഥാപനങ്ങള്‍ നല്‍കിയ വായ്പകള്‍ക്കു കൂടി ഇത് ബാധകമാകും,” എന്നും മുഖ്യമന്ത്രി അറിയിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid19 kerala lockdown extended to one more week

Next Story
സംസ്ഥാനത്ത് 34694 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 93 മരണം
The moderation of comments is automated and not cleared manually by malayalam.indianexpress.com