Latest News

സംസ്ഥാനത്ത് ലോക്ക്ഡൗൺ മേയ് 30 വരെ നീട്ടി, ട്രിപ്പിൾ ലോക്ക്ഡൗൺ മലപ്പുറത്ത് മാത്രം

തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിൽ നാളെ മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഉണ്ടാവില്ല

covid19, coronavirus, covid19 kerala, lockdown kerala, kerala lockdown guideline, kerala coronavirus cases, kerala covid 19 cases,covid 19 cases in kerala, coronavirus cases in kerala, kerala coronavirus latest news, kerala lockdown latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update, kerala news, kerala covid 19 latest news,coronavirus news, india covid 19 news, lockdown news, coronavirus in india, india coronavirus news, india covid 19 cases, ie malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ വീണ്ടും നീട്ടി. മേയ് 30 വരെയാണ് നീട്ടിയത്. ട്രിപ്പിൾ ലോക്ക്ഡൗൺ മലപ്പുറത്ത് മാത്രമാക്കി. തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിൽനിന്ന് ട്രിപ്പിൾ ലോക്ക്ഡൗൺ ഒഴിവാക്കി. ഈ ജില്ലകളിൽ നാളെ മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഉണ്ടാവില്ല. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കൃഷിക്കാര്‍ക്ക് വിത്തിറക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കും. പ്രത്യേക ഇളവ് നൽകും. വിത്തിറക്കാനും കൃഷി പണിക്കും പോകുന്നവർ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് കയ്യിൽ സൂക്ഷിക്കണം. ലോക്ക്ഡൗണ്‍ സമയത്ത് ജീവന്‍രക്ഷാ മരുന്നുകള്‍ ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയില്‍ എത്തിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ജീവന്‍രക്ഷാ മരുന്നുകള്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച് നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ എത്തിച്ചു നല്‍കുന്നതിന് പൊലീസ് ഏര്‍പ്പെടുത്തിയ സംവിധാനം വളരെ വിജയകരമായി പ്രവര്‍ത്തിച്ചുവരുന്നു.

കണ്ടെയിന്‍മെന്‍റ് സോണുകളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഇപ്പോള്‍ തടസ്സമില്ല. നിര്‍മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. അതിഥിത്തൊഴിലാളികള്‍ക്ക് ജോലിയും വരുമാനവും ഉറപ്പാക്കാന്‍ ഇത് സഹായിക്കും.

Read More: എന്താണ് ട്രിപ്പിള്‍ ലോക്ക്ഡൗൺ? സാധാരണ ലോക്ക്ഡൗണിൽനിന്നുള്ള വ്യത്യാസം

മേയ് 16 വരെയായിരുന്നു ആദ്യം ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നത്. പിന്നീട് ഇത് ഒരാഴ്ച കൂടി നീട്ടി മേയ് 23 വരെയാക്കി. തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തി. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാതെ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു ലോക്ക്ഡൗൺ നീട്ടിയത്.

മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടും കോവിഡ് കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞിരുന്നില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ശതമാനത്തിന് മുകളിൽ തന്നെ തുടരുകയാണ്. ഇന്നലെ 37.14 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തു. ജില്ലയിൽ കോവിഡ് പോസിറ്റീവ് ആയവരുടെ ആകെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടിട്ടുണ്ട്.

കേരളത്തില്‍ ഇന്ന് 29,673 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 4151, മലപ്പുറം 3499, എറണാകുളം 3102, പാലക്കാട് 3040, കൊല്ലം 2745, തൃശൂര്‍ 2481, കോഴിക്കോട് 2382, ആലപ്പുഴ 2072, കോട്ടയം 1760, കണ്ണൂര്‍ 1410, ഇടുക്കി 1111, പത്തനംതിട്ട 878, കാസര്‍ഗോഡ് 650, വയനാട് 392 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid19 kerala lockdown extended to may30

Next Story
മരണസംഖ്യയില്‍ വര്‍ദ്ധനവ്; 29,673 പുതിയ കേസുകള്‍; രോഗികള്‍ കുറയുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express