മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവ്

മലപ്പുറം ജില്ലാ കലക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് മുഖ്യമന്ത്രി അടക്കമുള്ളവർ സ്വയം നിരീക്ഷണത്തിലേക്കു മാറിയത്

Kerala Covid statics, കേരള കോവിഡ് കേസുകൾ, Pinarayi Vijayan Press Meet, പിണറായി വിജയന്റെ വാർത്താസമ്മേളനം, July 7 Corona virus, കൊറോണ വെെറസ്, Covid Numbers Kerala, കേരളത്തിലെ കോവിഡ് കണക്കുകൾ, July 3 Covid Numbers, ജൂലെെ മൂന്ന് കോവിഡ് രോഗികൾ, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: മലപ്പുറം ജില്ലാ കലക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് സ്വയം നിരീക്ഷണത്തിലേക്ക് മാറിയ മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്ര കെകെ ശൈലജയുടെയും ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവ്  ജീൻ എക്സ്പർട്ട് ടെസ്റ്റ് ആണ് നടത്തിയത്.

കരിപ്പൂര്‍ വിമാനാപകട പ്രദേശം സന്ദര്‍ശിച്ച മലപ്പുറം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണനു കോവിഡ് സ്ഥിരീകരിച്ചിരുന്നു. സാഹചര്യത്തിലാണു മുഖ്യമന്ത്രിയടക്കമുള്ളവർ സ്വയം നിരീക്ഷണത്തിലേക്ക് മാറിയത്.

Read More: കരിപ്പൂര്‍ സന്ദര്‍ശനം: മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സ്വയം നിരീക്ഷണത്തില്‍

മുഖ്യമന്ത്രിക്കു പുറമെ ആരോഗ്യ മന്ത്രി കെകെ ശൈലജ, മറ്റു മന്ത്രിമാരായ ഇപി ജയരാജൻ, ഇ. ചന്ദ്രശേഖരന്‍,  എ.സി. മൊയ്തീന്‍, രാമചന്ദ്രൻ കടന്നപ്പള്ളി, വിഎസ് സുനില്‍ കുമാര്‍,കെടി ജലീല്‍ തുടങ്ങിയവരും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും സ്വയം നിരീക്ഷണത്തില്‍ കഴിയും. മുഖ്യമന്ത്രിയുടെയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെയും നേതൃത്വത്തിലുള്ള സംഘത്തിൽ മന്ത്രിമാർക്കു പുറമെ ഡിജിപി ലോക്‌നാഥ് ബെഹ്റയും ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്തയും  ഉണ്ടായിരുന്നു. സംഘം വിമാനത്താവളം സന്ദര്‍ശിച്ചപ്പോള്‍ കലക്ടര്‍ എന്‍ ഗോപാലകൃഷ്ണനും സ്ഥലത്തുണ്ടായിരുന്നു.

കരിപ്പൂർ വിമാനദുരന്ത സ്ഥലവും കോഴിക്കോട് മെഡിക്കൽ കോളേജും
സന്ദർശിച്ചിരുന്നു. അന്ന് അവിടെ ഉണ്ടായിരുന്ന ചിലർക്ക് കോവിഡ് -…

Posted by Pinarayi Vijayan on Friday, 14 August 2020

Also Read: മലപ്പുറം കലക്‌ടർ ഉൾപ്പെടെ നിരവധി ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു

തന്റെ ആൻറിജൻ പരിശോധനാ ഫലം നെഗറ്റീവാണെന്നു മന്ത്രിമാരായ കെകെ ശൈലജയും എസി മൊയ്തീനും ഫെയ്‌സ്ബുക്ക് പേജിൽ അറിയിച്ചു. മന്ത്രി എകെ ശശീന്ദ്രന്റെ ഫലവും നെഗറ്റീവാണെന്നാണ് അറിയുന്നത്.

സ്വയം നിരീക്ഷണത്തില്‍ പോകുന്നതിനാല്‍ നാളെ സ്വാതന്ത്യ ദിനാഘോഷ ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. മുഖ്യമന്ത്രിക്കു പകരം മന്ത്രി കടകംപള്ളി സുരേന്ദ്രനാകും തിരുവനന്തപുരത്ത് ദേശീയപതാക ഉയര്‍ത്തുക. മന്ത്രിമാര്‍ നിരീക്ഷണത്തില്‍ പോകുന്ന സാഹചര്യത്തില്‍ മറ്റു ജില്ലകളിലും സമാനക്രമീകരണം നടത്തും.

മലപ്പുറത്ത് കലക്ടര്‍ കെ. ഗോപാലകൃഷ്ണനും പെരിന്തല്‍മണ്ണ സബ് കലക്ടര്‍ക്കും മറ്റ് 21 ഉദ്യോഗസ്ഥര്‍ക്കും കോവിഡ് പോസിറ്റീവ് സ്ഥീരികരിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ പരിശോധനയ്ക്കു വിധേയമാക്കും. നേരത്തെ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid19 kerala cm pinarayi vijayan self isolation test

Next Story
മണ്ണിനടിയില്‍ നിന്നും കൂട്ടുകാരിയെ കണ്ടെത്തി കുവി, പിന്നെ കൂട്ടുകാരിയ്ക്ക് കൂട്ടായി അവിടെ തന്നെ കിടന്നുidukki landslide, kerala landslide, pettimudi landslide, pinarayi vijayan kerala landslide, kerala landslide news, kerala landslide death, munnar landslide, idukki landslide news,
The moderation of comments is automated and not cleared manually by malayalam.indianexpress.com