തിരുവനന്തപുരം: കരിപ്പൂര്‍ വിമാനാപകട പ്രദേശം സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചു. മലപ്പുറം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണനു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണു തീരുമാനം. മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ പോയതിനാൽ ഇനിയൊരറിയിപ്പു വരെ അദ്ദേഹത്തിൻ്റെ വാർത്താ സമ്മേളനം ഉണ്ടായിരിക്കില്ല.

കരിപ്പൂർ വിമാനദുരന്ത സ്ഥലവും കോഴിക്കോട് മെഡിക്കൽ കോളേജും
സന്ദർശിച്ചിരുന്നു. അന്ന് അവിടെ ഉണ്ടായിരുന്ന ചിലർക്ക് കോവിഡ് -…

Posted by Pinarayi Vijayan on Friday, 14 August 2020

മുഖ്യമന്ത്രിക്കു പുറമെ ആരോഗ്യ മന്ത്രി കെകെ ശൈലജ, മറ്റു മന്ത്രിമാരായ ഇപി ജയരാജൻ, ഇ. ചന്ദ്രശേഖരന്‍,  എ.സി. മൊയ്തീന്‍, രാമചന്ദ്രൻ കടന്നപ്പള്ളി, വിഎസ് സുനില്‍ കുമാര്‍,കെടി ജലീല്‍ തുടങ്ങിയവരും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും സ്വയം നിരീക്ഷണത്തില്‍ കഴിയും. മുഖ്യമന്ത്രിയുടെയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെയും നേതൃത്വത്തിലുള്ള സംഘത്തിൽ മന്ത്രിമാർക്കു പുറമെ ഡിജിപി ലോക്‌നാഥ് ബെഹ്റയും ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്തയും  ഉണ്ടായിരുന്നു. സംഘം വിമാനത്താവളം സന്ദര്‍ശിച്ചപ്പോള്‍ കലക്ടര്‍ എന്‍ ഗോപാലകൃഷ്ണനും സ്ഥലത്തുണ്ടായിരുന്നു.

Also Read: മലപ്പുറം കലക്‌ടർ ഉൾപ്പെടെ നിരവധി ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു

സ്വയം നിരീക്ഷണത്തില്‍ പോകുന്നതിനാല്‍ നാളെ സ്വാതന്ത്യ ദിനാഘോഷ ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. മുഖ്യമന്ത്രിക്കു പകരം മന്ത്രി കടകംപള്ളി സുരേന്ദ്രനാകും തിരുവനന്തപുരത്ത് ദേശീയപതാക ഉയര്‍ത്തുക. മന്ത്രിമാര്‍ നിരീക്ഷണത്തില്‍ പോകുന്ന സാഹചര്യത്തില്‍ മറ്റു ജില്ലകളിലും സമാനക്രമീകരണം നടത്തും.

മലപ്പുറത്ത് കലക്ടര്‍ കെ. ഗോപാലകൃഷ്ണനും പെരിന്തല്‍മണ്ണ സബ് കലക്ടര്‍ക്കും മറ്റ് 21 ഉദ്യോഗസ്ഥര്‍ക്കും കോവിഡ് പോസിറ്റീവ് സ്ഥീരികരിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ പരിശോധനയ്ക്കു വിധേയമാക്കും. നേരത്തെ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.