Latest News

കാസര്‍ഗോട്ട് ഓക്‌സിജന്‍ പ്ലാന്റ് നിര്‍മിക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ കൈകോര്‍ക്കുന്നു

ത്രിതല പഞ്ചായത്തുകളും നഗരസഭകളും സംയുക്തമായാണു പ്ലാന്റ് സ്ഥാപിക്കുക. 50 ലക്ഷം രൂപയും ഭൂമിയും ജില്ലാ പഞ്ചായത്ത് അനുവദിക്കും

covid19, കോവിഡ് 19, coronavirus, കൊറോണ വൈറസ്, covid19 kasargod, കോവിഡ് 19 കാസർഗോഡ്, new oxygen plant kasargod, covid 19 vaccine, കോവിഡ് 19 വാക്സിൻ, corona virus vaccine, കൊറോണ വൈറസ് വാക്സിൻ, ie malayalam, ഐഇ മലയാളം
ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കിലെ സ്ഥലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, കലക്ടര്‍ ഡോ: സജിത് ബാബു എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു

കാസര്‍ഗോഡ്: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കാസര്‍ഗോഡ് ജില്ലയില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നു. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കിലാണു പ്ലാന്റ് ഉയരുക. ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

ത്രിതല പഞ്ചായത്തുകളും നഗരസഭകളും സംയുക്തമായാണു പ്ലാന്റ് സ്ഥാപിക്കുക. 50 ലക്ഷം രൂപയും ഭൂമിയും ജില്ലാ പഞ്ചായത്ത് അനുവദിക്കും. മൂന്നു ലക്ഷം രൂപ വീതം ഗ്രാമപഞ്ചായത്തുകളും അഞ്ച് ലക്ഷം രൂപ വീതം ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും വകയിരുത്തും. ഇതില്‍ ജില്ലാ ആസൂത്രണ സമിതി അന്തിമ തീരുമാനം അറിയിക്കും.

Also Read: കോവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ സാധ്യത തേടി കേരളം; ഉടന്‍ കേന്ദ്രത്തെ സമീപിക്കും

അതിര്‍ത്തി ജില്ലയെന്ന പ്രത്യേകത, ചട്ടഞ്ചാലിലെ കോവിഡ് ആശുപത്രി, കാസര്‍ഗോഡ് മെഡിക്കല്‍ കോളജ് എന്നിവയുടെ സാന്നിധ്യം എന്നിവ മുന്നില്‍ കണ്ടാണ് വ്യവസായ പാര്‍ക്കില്‍ തന്നെ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനം. ഭാവിയില്‍ മരുന്ന് ഫാക്ടറികളടക്കം ആരോഗ്യ രംഗത്തുണ്ടാകുന്ന നിക്ഷേപ സാധ്യതകളും വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജന്‍ ലഭ്യതയും തീരുമാനത്തിനു പിന്നിലുണ്ട്.

ജില്ലാ പഞ്ചായത്ത് വാക്സിൻ ചലഞ്ചിന്റെ ഭാഗമായി 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകും. ജില്ലാ പഞ്ചായത്ത് അംഗങ്ങൾ ഒരു മാസത്തെ ഓണറേറിയവും നൽകും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid19 kasargod disritct panchayath will setup new oxygen plant

Next Story
കേരളത്തിൽ മേയ് രണ്ടുവരെ ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതthunderstorm, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com