തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പത്തനംതിട്ടയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് ഇന്ന് കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു. ഇറ്റലിയില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചെത്തിയ പത്തനംതിട്ട സ്വദേശികള്‍ നെടുമ്പാശേരിയില്‍ നിന്നും ടാക്‌സി കാറിലാണ് സ്വദേശമായ റാന്നിയില്‍ എത്തിയത്. ഈ ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.
Read Also: CoronaVirus: കൊറോണ വൈറസ്: ആരോഗ്യവകുപ്പ് ഹോട്ടല്‍ ജീവനക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
വിനോദ സഞ്ചാരികള്‍, യാത്രക്കാര്‍ എന്നിവര്‍ എവിടെ നിന്നാണ് വരുന്നതെന്നുള്ള വിവരം ഡ്രൈവര്‍മാര്‍ ശേഖരിക്കണം, വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്നും എത്തിയ സഞ്ചാരികളുമായി ബന്ധപ്പെടുമ്പോള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം, ഹസ്തദാനം ഒഴിവാക്കണം, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കണം, മാസ്‌കുകള്‍ ധരിക്കണം, ഉപയോഗശേഷം മാസ്‌കുകള്‍ ശാസ്ത്രീയമായി സംസ്‌കരിക്കണം, യാത്രാ ചെയ്യുമ്പോള്‍ എസി ഒഴിവാക്കണം, വിന്‍ഡോകള്‍ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പുവരുത്തണം, സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുക, യാത്രക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ ഒരു മീറ്റര്‍ അകലം പാലിക്കണം, കൊറോണ ലക്ഷണങ്ങളായ പനി, ചുമ, ശ്വാസ തടസ്സം എന്നിവയുള്ള യാത്രക്കാരുള്ള പക്ഷം യാത്രയ്ക്കുശേഷം വാഹനത്തിന്റെ ഉള്‍വശം ബ്ലീച്ച് സൊല്യൂഷന്‍, ഫിനോള്‍ ഉപയോഗിച്ച് തുടയ്ക്കുക, സംശയ നിവാരണത്തിന് ആരോഗ്യ വകുപ്പിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1056 ദിശയിലേക്ക് വിളിക്കുക.
ഹോട്ടല്‍, റിസോര്‍ട്ട്, ഹോം സ്റ്റേ ജീവനക്കാര്‍ക്കും വേണ്ട നിര്‍ദ്ദേശങ്ങള്‍ നേരത്തെ പുറപ്പെടുവിച്ചിരുന്നു.