കോവിഡ് വാക്‌സിന്‍: ഡ്രൈ റണ്‍ രണ്ടാംഘട്ടം പൂർത്തിയായി

കേരളത്തിൽ 14 ജില്ലകളിലായി 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റൺ നടക്കുന്നത്.

Covid-19 Vaccine, Covid vaccine, കോവിഡ് വാക്സിൻ, കോവിഡ് മരുന്ന്, dry run, ഡ്രൈ റൺ, Kerala Covid News, കേരള കോവിഡ് വാർത്തകൾ, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം
ഡ്രൈ റൺ

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ വിതരണം നടത്തുന്നതിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി രാജ്യവ്യാപകമായി നടക്കുന്ന ഡ്രൈ റണ്ണിന്റെ (മോക് ഡ്രിൽ) രണ്ടാംഘട്ടം പൂർത്തിയായി. കോവിഷീൾഡ്, കോവാക്സിൻ വാക്സിനുകൾക്ക് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചതിന് പിന്നാലെയാണ് രണ്ടാംഘട്ട ഡ്രൈ റൺ നടന്നത്. രാജ്യത്തെ എല്ലാ ജില്ലകളിലും ഡ്രൈ റൺ ഉണ്ടാകും. സംസ്ഥാനത്തുടനീളം 46 കേന്ദ്രങ്ങളിലാണ് ഡ്രൈ റൺ നടന്നത്.

ഓരോ ജില്ലയിലും മെഡിക്കൽ കോളേജ്/ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, നഗര/ഗ്രാമീണ ആരോഗ്യ കേന്ദ്രം എന്നിങ്ങനെയാണ് ഡ്രൈ റൺ നടത്തുന്ന കേന്ദ്രങ്ങൾ തിരഞ്ഞെടുത്തത്. രാവിലെ 9 മുതൽ 11 മണി വരെയാണ് ഡ്രൈ റൺ നടത്തിയത്. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവർത്തകർ വീതമാണ് ഡ്രൈ റണ്ണിൽ പങ്കെടുത്തത്.

Read More: കേരളം ഒഴികെ എല്ലാ കോവിഡ് ഹോട്ട്‌സ്പോട്ടുകളിലും പ്രതിദിന കേസുകൾ കുറയുന്നു

നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് ഉൾപ്പെടെയുള്ള കോവിഡ് വാക്‌സിനേഷൻ നൽകുന്ന നടപടിക്രമങ്ങൾ എല്ലാം അതുപോലെ പാലിച്ചാണ് ഡ്രൈ റൺ നടത്തുന്നതെന്ന് ആരോഗ്യ മന്ത്രി കഴിഞ്ഞദിവസം പറഞ്ഞു. ജനുവരി രണ്ടിന് സംസ്ഥാനത്തെ നാല് ജില്ലകളിൽ 6 ആരോഗ്യ കേന്ദ്രങ്ങളിലായി ഡ്രൈ റൺ നടത്തയിരുന്നു. ഈ ഡ്രൈറൺ വിജയകരമായി പൂർത്തിയാക്കിയതിന് ശേഷമാണ് കേരളം എല്ലാ ജില്ലകളിലുമായി കോവിഡ് ഡ്രൈ റൺ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. എപ്പോൾ വാക്‌സിൻ എത്തിയാലും കേരളം കോവിഡ് വാക്‌സിനേഷന് സജ്ജമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

ഡ്രൈ റൺ നടക്കുന്ന കേന്ദ്രങ്ങൾ

  • തിരുവനന്തപുരം: പാറശാല താലൂക്ക് ആശുപത്രി, ഗവ. എൽ‌പി‌എസ് കളത്തുക്കൽ (അരുവിക്കര എഫ്‌എച്ച്‌സി), നിംസ് മെഡിസിറ്റി
  • കൊല്ലം: ഗവ. വിക്ടോറിയ ആശുപത്രി, അഞ്ചൽ സിഎച്ച്സി, ട്രാവൻകൂർ മെഡിസിറ്റി മെഡിക്കൽ കോളേജ്
  • പത്തനംതിട്ട: അടൂർ ജനറൽ ആശുപത്രി, ചെന്നീർക്കര പിഎച്ച്സി, ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി
  • ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രി, ചെട്ടികാട് സിഎച്ച്സി, സേക്രഡ് ഹാർട്ട് ജനറൽ ആശുപത്രി, പുറക്കാട് പിഎച്ച്സി
  • ഇടുക്കി: ഇടുക്കി ഡി‌എച്ച്, പള്ളിവാസൽ ടൗൺ‌ഹാൾ, ഹോളി ഫാമിലി മുത്തലക്കോടം
  • എറണാകുളം: അങ്കമാലി താലൂക്ക് ആശുപത്രി, ചെങ്ങമനാട് സിഎച്ച്സി, കിന്റർ ഹോസ്പിറ്റൽ കളമശ്ശേരി
  • കോട്ടയം: കോട്ടയം ജനറൽ ആശുപത്രി, എടരിക്കപ്പുഴ സിഎച്ച്സി, മാർ സ്ലീവ മെഡിസിറ്റി
  • തൃശ്ശൂർ: തൃശ്ശൂർ മെഡിക്കൽ കൊളേജ് ആശുപത്രി, അയ്യന്തോൾ പിഎച്ച്സി, ദയാ ജനറൽ ആശുപത്രി

Read More: കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്: അറിയേണ്ടതെല്ലാം

  • പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രി , വള്ളുവനാട് ഹോസ്പിറ്റൽ- ഒറ്റപ്പാലം, കൊപ്പം സർക്കാർ എൽ പി സ്കൂൾ
  • മലപ്പുറം: നിലമ്പൂർ ജില്ലാ ആശുപത്രി, ചാലിയാർ എഫ്എച്ച്സി, കിംസ് അൽഷിഫ പെരിന്തൽമണ്ണ
  • കോഴിക്കോട്: കോഴിക്കോട് ജനറൽ ആശുപത്രി, പെരുമണ്ണ പിഎച്ച്സി, ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കോഴിക്കോട്, തലക്കുളത്തൂർ സിഎച്ച്സി, പുതിയാപ്പ പിഎച്ച്സി
  • വയനാട്: സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി, മെപ്പാടി സിഎച്ച്സി, വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
  • കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രി, തേർത്തളി എഫ്എച്ച്സി, സെന്റ് മാർട്ടിൻ ഡേ പോറേസ് ഹോസ്പിറ്റൽ
  • കാസർഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കയ്യൂർ എഫ്എച്ച്സി, കിംസ് കാസർഗോഡ്, ചിറ്റാറക്കൽ പിഎച്ച്സി

വാക്‌സിനേഷനായി ഇതുവരെ 3,54,897 പേർ രജിസ്റ്റർ ചെയ്തു

കോവിഡ് വാക്‌സിനേഷനായി ഇതുവരെ 3,54,897 പേരാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ആരോഗ്യ വകുപ്പിന് ലഭിച്ച 100 ശതമാനം പേരുടേയും രജിസ്‌ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. സർക്കാർ മേഖലയിലെ 1,67,751 പേരും സ്വകാര്യ മേഖലയിലെ 1,87,146 പേരുമാണ് രജിസ്റ്റർ ചെയ്തത്. സാമൂഹ്യസുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയിലെ 570 ഓളം ജീവനക്കാരുടെയും കനിവ് 108 ആംബുലൻസിലെ 1344 ജീവനക്കാരുടെയും രജിസ്‌ട്രേഷൻ പുരോഗമിക്കുകയാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

Read More: രണ്ട് കോവിഡ് -19 വാക്സിനുകൾക്ക് അനുമതി; ഇനിയെന്ത്?

ലാർജ് ഐ.എൽ.ആർ. 20, വാസ്‌കിൻ കാരിയർ 1800, കോൾഡ് ബോക്‌സ് വലുത് 50, കോൾഡ് ബോക്‌സ് ചെറുത് 50, ഐസ് പായ്ക്ക് 12,000, ഒരിക്കൽ മാത്രം ഉപയോഗിക്കാൻ പറ്റുന്ന 14 ലക്ഷം ഓട്ടോ ഡിസേബിൾ ഡിസ്‌പോസബിൾ സിറിഞ്ചുകൾ എന്നിവ സംസ്ഥാനത്തെത്തിയിട്ടുണ്ട്. ഇവ ജില്ലാടിസ്ഥാനത്തിൽ വിതരണം ചെയ്തുവരുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ആദ്യ ഘട്ടത്തിൽ സർക്കാർ, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ വിദ്യാർത്ഥികൾ, ആശ വർക്കർമാർ, ഐ.സി.ഡി.എസ്. അങ്കണവാടി ജീവനക്കാർ എന്നിവർക്കാണ് വാക്‌സിൻ നൽകുന്നത്.

കേന്ദ്രസംഘം ഇന്ന് കേരളത്തിൽ

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിൽ ഇന്ന് കേന്ദ്രസംഘം സന്ദർശനം നടത്തും. കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാനാണ് കേന്ദ്രസംഘം എത്തുന്നത്. നാഷണല്‍ സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി) മേധാവി ഡോ.എസ്.കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാവും സംസ്ഥാനത്തെത്തുക.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid vaccine second dry run kerala

Next Story
പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതിpsc, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com