Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി
പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍
ചൈനീസ് വാക്സിന്‍ സിനൊഫാമിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
യൂറോപ്പ ലീഗ്: റോമയെ തകര്‍ത്ത് യുണൈറ്റഡ് ഫൈനലില്‍, എതിരാളികള്‍ വിയ്യാറയല്‍

18 കഴിഞ്ഞവർക്ക് കോവിഡ് വാക്സിൻ: മൂന്നുമണിക്കൂറിനിടെ 8,00,000 പേർ രജിസ്ട്രർ ചെയ്തു

കോവിൻ വെബ്സൈറ്റ് തകരാറിലാണെന്നും പേര് രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ലെന്നുമാണ് പലരും പരാതി ഉന്നയിച്ചിരുന്നു

covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

തിരുവനന്തപുരം: രാജ്യത്ത് 18 വയസിനു മുകളിലുളളവർക്കുളള കോവിഡ് വാക്സിൻ രജിസ്ട്രേഷന് ഇന്നു തുടക്കമായി. ബുധനാഴ്ച വൈകിട്ട് നാല് മുതലാണ് രജിസ്ട്രേഷൻ ആരംഭിച്ചത്. വൈകിട്ട് നാല് മുതൽ ഏഴ് വരെ എട്ട് ലക്ഷം പേർ വാക്സിനേഷനുവേണ്ടി രജിസ്ട്രർ ചെയ്തതായി കേന്ദ്രസർക്കാർ അറിയിച്ചു.

നാലു മണി മുതലാണ് രജിസ്ട്രേഷൻ തുടങ്ങിയത്. രജിസ്ട്രേഷൻ ആരംഭിച്ച് മണിക്കൂറുകൾക്കുളളിൽ തന്നെ കോവിൻ വെബ്സൈറ്റിൽ സാങ്കേതിക തകരാറെന്ന് പരാതി ഉയർന്നിരുന്നു. എന്നാൽ പരാതി പിന്നീട് പരിഹരിച്ചതായി അധികൃതർ അവകാശപ്പെട്ടു.

കോവിൻ വെബ്സൈറ്റ് തകരാറിലാണെന്നും പേര് രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ലെന്നുമാണ് പലരും പരാതി ഉന്നയിച്ചിരിക്കുന്നത്. വെബ്സൈറ്റിൽ രജിസ്റ്റർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ കോവിൻ സെർവർ തകരാറിലാണെന്നും പിന്നീട് പരിശ്രമിക്കാനുമാണ് പലർക്കും കാണിക്കുന്നത്. പലരും ഇതിന്റെ സ്ക്രീൻഷോട്ട് സഹിതം ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ചിലർ വിജയകരമായി രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുമുണ്ട്.

കോവിന്‍ പോര്‍ട്ടലിലോ  (https://www. cowin.gov.in) ആരോഗ്യസേതു ആപ്പ് വഴിയോ രജിസ്റ്റർ ചെയ്യാം. വാക്സിനേഷന്‍ മേയ് ഒന്നിന് ആരംഭിക്കും. കോവിൻ വെബ്സൈറ്റിൽ ഒറ്റ ലോഗിന്‍ വഴി നിങ്ങള്‍ക്ക് നാല് അംഗങ്ങളെ വരെ ചേര്‍ക്കാന്‍ കഴിയും

Also Read: How to register using CoWIN or Aarogya Setu, cowin.gov.in: പതിനെട്ട് കഴിഞ്ഞവർക്കു വാക്സിൻ: റജിസ്ട്രേഷൻ എവിടെ, എങ്ങനെ?

സംസ്ഥാനത്ത് ഒരു കോടി ഡോസ് കോവിഡ് വാക്സിൻ വാങ്ങാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക്ക് എന്നീ ഉത്പാദകരില്‍ നിന്ന് 70 ലക്ഷം ഡോസ് കോവിഷീല്‍ഡും 30 ലക്ഷം ഡോസ് കോവാക്‌സിനും വാങ്ങാനാണ് തീരുമാനിച്ചത്. സുപ്രീം കോടതി വാക്സിൻ വില നിശ്ചയിക്കുകയാണെങ്കില്‍ അതനുസരിച്ചോ അല്ലെങ്കില്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാർ നിശ്ചയിച്ച വിലയ്ക്കോ വാക്സിൻ വാങ്ങാനാണ് മന്ത്രിസഭ നൽകിയ നിർദേശം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid vaccine registration for 18 above starts today

Next Story
വാക്സിൻ വിതരണം: പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി
The moderation of comments is automated and not cleared manually by malayalam.indianexpress.com