തിരുവനന്തപുരം: പുതുവർഷത്തിൽ പ്രതീക്ഷ നൽകി കോവിഡ് വാക്‌സിൻ വിതരണത്തിലെ പുരോഗതി. കോവിഡ് വാക്‌സിൻ വിതരണം കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഡ്രൈറൺ കേരളത്തിൽ നാളെ നടക്കും. തിരുവനന്തപുരം, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് വാക്‌സിൻ ഡ്രൈറണ്‍. തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളില്‍, മറ്റ് ജില്ലകളില്‍ ഒരിടത്ത് വീതമാണ് ഡ്രൈറണ്‍.
വാക്‌സിൻ വിതരണരീതിയിലെ പാകപ്പിഴകൾ കണ്ടെത്താനുള്ളതാണ് ഡ്രൈറൺ. ഡിസംബർ 28,29 തീയതികളിൽ നാല് സംസ്ഥാനങ്ങളിൽ ഡ്രെെ റൺ നടത്തിയിരുന്നു. മികച്ച രീതിയിലാണ് ഇത് നടന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നു. ഈ മാസം തന്നെ കോവിഡ് വാക്‌സിൻ വിതരണം ആരംഭിക്കാമെന്നാണ് ആരോഗ്യമന്ത്രാലയം പ്രതീക്ഷിക്കുന്നത്.
Read Also: പുതുവർഷത്തിൽ ആരാധകരെ ഞെട്ടിച്ച് ദീപിക പദുകോൺ; ട്വിറ്റർ, ഇൻസ്റ്റ പോസ്റ്റുകൾ ഡിലീറ്റ് ചെയ്തു
അതേസമയം, കോവിഡ് വാക്‌സിൻ വിതരണത്തിനു കേരളം പൂർണ സജ്ജമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജ പറഞ്ഞു. വാക്‌സിൻ ലഭ്യമായിത്തുടങ്ങിയാല്‍ അത് വളരെ പെട്ടന്ന് ജനങ്ങളിലേക്കെത്തിക്കും. വാക്‌സിന്‍ വിതരണത്തിന്റെ മുന്‍ഗണനാ പട്ടിക, വാക്‌സിന്‍ സംഭരണം, വാക്‌സിന്‍ വിതരണത്തിനുള്ള വളണ്ടിയര്‍മാര്‍, അതിനുള്ള പരിശീലനം എന്നിവ നാം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ഫെെസറിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം
ഫൈസര്‍-ബയോണ്‍ടെക് നിര്‍മിച്ച കോവിഡ് വാക്‌സിന്‍ അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാന്‍ ലോകാരോഗ്യസംഘടന അനുമതി നൽകി. ലോകാരോഗ്യസംഘടന അംഗീകാരം നൽകുന്ന ആദ്യ വാക്‌സിനാണ് ഫെെസറിന്റേത്. അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. ലോകത്ത് എല്ലായിടത്തും മതിയായ അളവില്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കാന്‍ ആഗോളതലത്തിലുള്ള ശ്രമങ്ങള്‍ ഉറപ്പാക്കണമെന്ന് ലോകാരോഗ്യസംഘടനാ പ്രതിനിധി മാരിയംഗേല സിമാവോ പറഞ്ഞു.