scorecardresearch
Latest News

കോവിഡ് പ്രതിരോധത്തിലെ മുൻനിരക്കാർക്ക് മാത്രമേ വാക്സിന് മുൻഗണന നൽകാനാവൂ: സർക്കാർ

കോവിഡ് ബാധിച്ച് അൻപതോളം അഭിഭാഷകർ കേരളത്തിൽ ഇതിനോടകം മരണമടഞ്ഞിട്ടുണ്ടെന്നു ഹർജി ഭാഗം ചൂണ്ടിക്കാട്ടി

കൊച്ചി: കോവിഡ് പ്രതിരോധത്തിലെ മുൻനിരക്കാർക്ക് മാത്രമേ വാക്സിന് മുൻഗണന നൽകാനാവൂവെന്ന് സർക്കാർ. എല്ലാ പ്രായക്കാർക്കും വാക്സിൻ ലഭ്യമാക്കാനുള്ള നടപടികൾ മേയ് പതിനേഴു മുതൽ തുടങ്ങിയിട്ടുണ്ടെന്നും സർക്കാർ വാക്കാൽ അറിയിച്ചു. അഭിഭാഷകർക്കും ജുഡീഷ്യൽ ഓഫീസർമാർക്കും വാക്സിനേഷന് മുൻഗണന നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്.

കോവിഡ് ബാധിച്ച് അൻപതോളം അഭിഭാഷകർ കേരളത്തിൽ ഇതിനോടകം മരിച്ചിട്ടുണ്ടെന്നു ഹർജി ഭാഗം ചൂണ്ടിക്കാട്ടി. മാധ്യമ പ്രവർത്തകർക്കു കോവിഡ് വാക്‌സിനേഷനിൽ മുൻഗണന നൽകിയിട്ടുണ്ടെന്നും ഹർജിഭാഗം ബോധിപ്പിച്ചു. നിലപാട് വ്യക്തമാക്കി വ്യാഴാഴ്ചക്കകം പത്രിക സമർപ്പിക്കാൻ കോടതി നിർദേശിച്ചു.

Read More: കോവിഡ് ചികിത്സ: പ്ലാസ്മ തെറാപ്പി ഒഴിവാക്കി, ഫലപ്രദമല്ലെന്ന് ഐസിഎംആർ

എൽപിജി ജീവനക്കാർക്ക് മുൻഗണന നൽകണമെന്ന ഹർജിയിലും കോടതി സർക്കാരിന്റെ വിശദീകരണം തേടി. ലിഫ്റ്റ് ഓപ്പറേറ്റർമാർക്ക് യാത്ര അനുവദിക്കണമെന്ന ഹർജിയിൽ ആശുപത്രികളിൽ പ്രവർത്തിക്കുന്നവർക്ക് മാത്രം അനുമതിയുണ്ടെന്നും അവർക്ക് തിരിച്ചറിയൽ കാർഡ് കാണിച്ച് യാത്ര ചെയ്യാമെന്നും അല്ലാത്തവർക്ക് അനുമതിയില്ലെന്നും സർക്കാർ അറിയിച്ചു. ഈ ഹർജി ബുധനാഴ്ച പരിഗണിക്കാനായി മാറ്റി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Covid vaccine govt high court500762

Best of Express