scorecardresearch

Latest News

രണ്ടോ മൂന്നോ ദിവസത്തിനകം കോവിഡ് വാക്സിൻ എത്തുമെന്ന് ആരോഗ്യമന്ത്രി; വാക്സിൻ വിതരണ റിഹേഴ്‌സലിൽ പങ്കെടുത്തു

പേരൂ‍ര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയിലെ കേന്ദ്രത്തില്‍ മന്ത്രി കെ.കെ.ശൈലജ ഡ്രെെ റണ്ണിൽ പങ്കെടുക്കും

kerala covid cases, covid cases kerala, india covid cases, coronavirus cases, kerala covid deaths, covid testing, kk shailaja, indian express news

തിരുവനന്തപുരം: രണ്ടോ മൂന്നോദിവസത്തിനകം കോവിഡ് വാക്‌സിൻ എത്തുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിപ്പെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. കോവിഡ് വാക്സിൻ വിതരണ റിഹേഴ്‌സലിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഷീല്‍ഡ് വാക്‌സിൻ താരതമ്യേന സുരക്ഷിതമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ചിട്ടയായ വിതരണത്തിന് കേരളം സജ്ജമെന്നും കെ.കെ.ശൈലജ വ്യക്തമാക്കി. പേരൂ‍ര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയിലെ കേന്ദ്രത്തിലെത്തിയാണ് മന്ത്രി ഡ്രെെ റണ്ണിൽ പങ്കെടുത്തത്. ജില്ലാ കലക്‌ടർ നവജ്യോത് സിങ് ഖോസ, എംഎൽഎ വി.കെ.പ്രശാന്ത് എന്നിവർ ആരോഗ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

കോവിഡ്‌ വാക്‌സിൻ വിതരണം കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഡ്രൈറൺ ഇന്ന് രാവിലെ ഒൻപതിനാണ് ആരംഭിച്ചത്. കേരളത്തിൽ തിരുവനന്തപുരം, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് വാക്‌സിൻ ഡ്രൈറണ്‍. രാവിലെ ഒന്‍പതു മുതല്‍ പതിനൊന്ന് വരെയാണ് ഡ്രൈ റണ്‍.

ആദ്യ ഘട്ടത്തില്‍ വാക്‌സിൻ ലഭിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ പ്രതിനിധികളായി 25 പേര്‍ വീതം ഓരോ കേന്ദ്രത്തിലും ഡ്രെെറണ്ണിൽ പങ്കെടുക്കുന്നു. മൂന്നുലക്ഷത്തി പതിമൂവായിരം ആരോഗ്യ പ്രവര്‍ത്തരാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളില്‍, മറ്റ് ജില്ലകളില്‍ ഒരിടത്ത് വീതമാണ് ഡ്രൈറണ്‍.

Read Also: ആയിരം വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ വരെ, വയോധികർക്ക് സർക്കാർ സേവനം വീട്ടിൽ; മുഖ്യമന്ത്രിയുടെ പത്തിനപരിപാടികൾ

വാക്‌സിൻ വിതരണരീതിയിലെ പാകപ്പിഴകൾ കണ്ടെത്താനുള്ളതാണ് ഡ്രൈറൺ. ഡിസംബർ 28,29 തീയതികളിൽ നാല് സംസ്ഥാനങ്ങളിൽ ഡ്രെെ റൺ നടത്തിയിരുന്നു. മികച്ച രീതിയിലാണ് ഇത് നടന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നു. ഈ മാസം തന്നെ കോവിഡ് വാക്‌സിൻ വിതരണം ആരംഭിക്കാമെന്നാണ് ആരോഗ്യമന്ത്രാലയം പ്രതീക്ഷിക്കുന്നത്.

അതേസമയം, കോവിഡ് വാക്‌സിൻ വിതരണത്തിനു കേരളം പൂർണ സജ്ജമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജ പറഞ്ഞു. വാക്‌സിൻ ലഭ്യമായിത്തുടങ്ങിയാല്‍ അത് വളരെ പെട്ടന്ന് ജനങ്ങളിലേക്കെത്തിക്കും. വാക്‌സിന്‍ വിതരണത്തിന്റെ മുന്‍ഗണനാ പട്ടിക, വാക്‌സിന്‍ സംഭരണം, വാക്‌സിന്‍ വിതരണത്തിനുള്ള വളണ്ടിയര്‍മാര്‍, അതിനുള്ള പരിശീലനം എന്നിവ നാം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Covid vaccine distribution kerala dry day rehearsal

Best of Express