/indian-express-malayalam/media/media_files/uploads/2021/04/covid-vaccine-registration-for-18-above-starts-today-488466-FI.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ 18 മുതൽ 45 വയസ്സുവരെയുള്ളവർക്കുള്ള വാക്സിനേഷൻ മുൻഗണന പട്ടികയായി. 32 വിഭാഗങ്ങളെ പട്ടികയിൽ വാക്സിനേഷനുള്ള മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പെട്രോൾ പമ്പ് ജീവനക്കാർ, കെഎസ്ആർടിസി ജീവനക്കാർ, കെഎസ്ഇബി ഫീൽഡ് സ്റ്റാഫ്, വാട്ടർ അതോറിറ്റി ഫീൽഡ് സ്റ്റാഫ്, ഭിന്നശേഷിക്കാർ, മാധ്യമ പ്രവർത്തകർ, പത്രവിതരണക്കാർ, ഓക്സിജൻ പ്ലാന്റ് ജീവനക്കാർ, റെയിൽവേ ടിടിഇമാർ, ഡ്രൈവർമാർ, വിമാനത്താവള ജീവനക്കാർ, മത്സ്യ വിൽപനക്കാർ, പച്ചക്കറി വിൽപനക്കാർ, ഹോം ഡെലിവറി ചെയ്യുന്നവർ എന്നിവർ പട്ടികയിലുണ്ട്.
Read Also: സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചത് 15 ബ്ലാക്ക് ഫംഗസ് കേസുകള്‍
കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന തല യോഗമാണ് കേന്ദ്ര സർക്കാർ നിർദേശിച്ച വിഭാഗങ്ങൾക്ക് പുറമേയുള്ള മുൻഗണനാ പട്ടിക തയ്യാറാക്കിയത്. അതേസമയം, കോവിഡ് ബാധിച്ചവർക്ക് രോഗമുക്തി നേടി മൂന്ന് മാസത്തിന് ശേഷം വാക്സിൻ സ്വീകരിക്കാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ആദ്യ ഡോസിന് ശേഷം കോവിഡ് ബാധിച്ചവരും രോഗമുക്‌തി നേടി മൂന്ന് മാസത്തിനു ശേഷമാണ് രണ്ടാം ഡോസ് സ്വീകരിക്കേണ്ടത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.