ബൂസ്റ്റർ ഡോസുകൾ അനുവദിക്കുക, കുട്ടികൾക്ക് വാക്സിൻ നൽകുക, വാക്സിനേഷനിടയിലെ ഇടവേള കുറയ്ക്കുക: കേന്ദ്രത്തോട് കേരളം

കേരളത്തിലെ പ്രവാസികളുടെ എണ്ണം ചൂണ്ടിക്കാട്ടിയാണ് വീണ ജോർജ് വാക്സിനേഷനിടയിലെ ഇടവേള കുറയ്ക്കാൻ ആവശ്യപ്പെട്ടത്

veena george, cpm, ie malayalam
Photo: Facebook/Veena George

തിരുവനന്തപുരം: വാക്സിനേഷനുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങൾ വേഗം പരിഹരിക്കണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ച് കേരളം. കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകണമെന്നും രോഗബാധിതരായ ആളുകൾക്ക് ബൂസ്റ്റർ ഡോസുകൾ നൽകണമെന്നും രണ്ടു ഡോസ് കോവിഷീൽഡ്‌ വാക്സിനുകൾക്കിടയിലെ ഇടവേള കുറയ്ക്കണമെന്നും ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.

“കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് വേഗത്തിൽ തീരുമാനമെടുക്കാൻ അഭ്യർത്ഥിച്ച് ഞാൻ തന്നെ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവിയാജിക്ക് കത്തെഴുതിയിട്ടുണ്ട്. കൂടാതെ (കോവിഷീൽഡിന്റെ) ഒന്നും രണ്ടും ഡോസിന് ഇടയിലുള്ള കാലയളവ് കുറയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.” ഇന്ത്യൻ എക്‌സ്‌പ്രസിന്റെ ഐഡിയ എക്‌സ്‌ചേഞ്ച് സെഷനിൽ സംസാരിക്കവെ വീണാ ജോർജ്ജ് പറഞ്ഞു.

മേയ് 13ന്, കേന്ദ്രം കോവിഡ് വർക്കിങ് ഗ്രൂപ്പിന്റെ ശുപാർശ അംഗീകരിക്കുകയും കോവിഷീൽഡിന്റെ ഒന്നും രണ്ടും ഡോസുകൾക്കിടയിലുള്ള ഇടവേള ആറ് മുതൽ എട്ട് ആഴ്ച എന്നതിൽ നിന്നും 12 മുതൽ 16 ആഴ്‌ചകളിലേക്ക് അഥവാ 84 ദിവസത്തിനു ശേഷം എന്ന നിലയിലേക്ക് ഇടവേള കൂട്ടുകയും ചെയ്തിരുന്നു.

കേരളത്തിലെ പ്രവാസികളുടെ എണ്ണം ചൂണ്ടിക്കാട്ടിയാണ് വീണ ജോർജ് വാക്സിനേഷനിടയിലെ ഇടവേള കുറയ്ക്കാൻ ആവശ്യപ്പെട്ടത്.

“ഇപ്പോൾ 84 ദിവസമാണ്. എന്നാൽ ഞങ്ങൾ കേന്ദ്ര സർക്കാരിനോട് കാലയളവ് കുറയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്, കാരണം നിങ്ങൾക്കറിയാവുന്നതുപോലെ, ധാരാളം എൻആർഐകളുള്ള സംസ്ഥാനമാണ് കേരളം. നമ്മുടെ പലരും വിദേശത്ത് ജോലി ചെയ്യുന്നു, ഇവിടെ വന്ന് ആദ്യ ഡോസ് വാക്സിൻ എടുത്താൽ, രണ്ടാമത്തെ ഡോസ് എടുക്കാൻ 84 ദിവസം കാത്തിരിക്കുന്നത് ബുദ്ധിമുട്ടാണ്. അതിനാൽ ഇടവേള കുറയ്ക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയുടെ കത്ത് ലഭിക്കുകയും ചെയ്തു,” വീണ ജോർജ് പറഞ്ഞു.

ജൂൺ 7ന്, വിദ്യാഭ്യാസത്തിനോ തൊഴിലാവശ്യങ്ങൾക്കോ ​​വേണ്ടി രാജ്യാന്തര യാത്രകൾ നടത്തുന്നവർക്ക് 84 ദിവസത്തെ ഇടവേളയിൽ കേന്ദ്രം ഇളവ് നൽകിയിരുന്നു.

സംസ്ഥാനത്തെ സാംക്രമികേതര രോഗങ്ങളുടെ വ്യാപനം കണക്കിലെടുത്ത് ബൂസ്റ്റർ ഡോസുകൾ അനുവദിക്കാൻ ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. “ബൂസ്റ്റർ ഡോസിന്റെ കാര്യത്തിലും പെട്ടെന്ന് തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് ഞാൻ ഇതിനകം കേന്ദ്ര (ആരോഗ്യ) മന്ത്രിക്ക് കത്ത് എഴുതിയിട്ടുണ്ട്. കേന്ദ്രസർക്കാർ അത് പരിഗണിക്കുമെന്ന് കരുതുന്നു. എന്റെ പ്രിൻസിപ്പൽ സെക്രട്ടറി വിഷയം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ സെക്രട്ടറിയുമായി ഉന്നയിച്ചിട്ടുണ്ട്. ഞാൻ മന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. അവരുടെ തീരുമാനത്തിനായി ഞങ്ങൾ കാത്തിരിക്കുകയാണ്.” വീണ പറഞ്ഞു.

എന്നാൽ വിദഗ്ധ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാകും ബൂസ്റ്റർ ഡോസിന്റെ കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും മന്ത്രി പറഞ്ഞു. “പ്രമേഹം, രക്താതിമർദ്ദം മുതലായവ, ജീവിതശൈലി രോഗങ്ങളുള്ള ധാരാളം ആളുകൾ ഇവിടെയുണ്ട്. അവരിലാണ് കൂടുതൽ കോവിഡ് മരണങ്ങളും. അവർക്ക് ഒരു ബൂസ്റ്റർ ഡോസ് ലഭിക്കുന്നത് നല്ലതാണ്. അതുകൊണ്ടാണ് ബൂസ്റ്റർ ഡോസുകൾ നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കാൻ ഞങ്ങൾ തീരുമാനിച്ചത്. വീണ്ടും, ഇത് ഞങ്ങളുടെ തീരുമാനമല്ല, വിദഗ്ധരാണ് തീരുമാനിക്കേണ്ടത്… കൂടാതെ കേന്ദ്രം വിദഗ്ധരിൽ നിന്ന് അഭിപ്രായം എടുക്കേണ്ടതുണ്ട്, ഒരു നല്ല തീരുമാനം ഉടൻ എടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ” അവർ പറഞ്ഞു.

Also Read: യൂറോപ്പില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു; കേരളത്തില്‍ ആശങ്ക

70,251 സജീവ കേസുകളുമായി രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തിൽ കേരളമാണ് മുന്നിൽ. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും ഇവിടെയാണ്. എന്നാൽ, കോവിഡ് ബാധിച്ചവരിലെ മരണനിരക്ക് ഇപ്പോഴും ദേശീയ ശരാശരിയേക്കാൾ കുറവാണ്, രണ്ടാം തരംഗത്തിന്റെ ഏറ്റവും മോശം സാഹചര്യത്തിൽ പോലും ആരോഗ്യ സംവിധാനങ്ങൾ ആവശ്യത്തിനുണ്ടായിരുന്നു. ദേശീയ ശരാശരി 1.3 ശതമാനത്തിൽ നിൽക്കുമ്പോൾ കേരളത്തിലെ മരണനിരക്ക് 0.6 ശതമാനം മാത്രമാണെന്നും മന്ത്രി പറഞ്ഞു.

“സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രവും ജനസംഖ്യയും ചില യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യപ്പെടുത്താവുന്നതാണ്. അത് ഒരു വലിയ നഗരം പോലെയാണ്. സംസ്ഥാനത്തെയും അതിന്റെ ജനസാന്ദ്രതയും നോക്കുകയാണെങ്കിൽ, അത് ദേശീയ ശരാശരിയുടെ ഇരട്ടിയാണെന്ന് കാണാൻ കഴിയും. വയോജനങ്ങളും ഇവിടെ ഒരുപാടുണ്ട്. ജീവിതശൈലി രോഗങ്ങളുള്ളവരിൽ വളരെ ഉയർന്ന ശതമാനവും ഇവിടെയാണ്. ഇതൊക്കെയാണ് നമ്മുടെ വെല്ലുവിളികൾ. എന്നാൽ ഞങ്ങളുടെ കോവിഡ് പ്രവർത്തനങ്ങളും മറ്റും നിങ്ങൾ വിശകലനം ചെയ്യുകയാണെങ്കിൽ, ഓക്സിജൻ ലഭിക്കാത്തതിനാലോ ആശുപത്രി സഹായം ലഭിക്കാത്തതിനാലോ ഒരാൾ പോലും മരിക്കുന്ന സംഭവം ഉണ്ടായിട്ടില്ലെന്ന് കാണാൻ കഴിയും,” വീണ ജോർജ് പറഞ്ഞു.

“രോഗികളുടെ എണ്ണം ആശുപത്രികളുടെ കപ്പാസിറ്റിക്ക് താഴെയായി നിലനിർത്തുക എന്നതായിരുന്നു ഞങ്ങളുടെ തന്ത്രം. ഓരോ ദിവസവും 6,000-7,000 കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ഈ ഘട്ടത്തിലും, ആശുപത്രികളിലും ഐസിയുവിലും ഉള്ളവരുടെ എണ്ണം നോക്കുകയാണെങ്കിൽ വളരെ കുറവാണ്. ഞങ്ങളുടെ ആശുപത്രികൾ ഒരിക്കലും സമ്മർദ്ദം അനുഭവിച്ചിട്ടില്ല. സംസ്ഥാനത്ത് രണ്ടാം തരംഗം ഒരു സുനാമി പോലെ ഉയർന്നില്ല,” അവർ പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid vaccination gap kids vaccine kerala health minister

Next Story
വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മീഷൻElectricity
The moderation of comments is automated and not cleared manually by malayalam.indianexpress.com